Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഒരു രാജ്യം, ഒരു സമയം'; പുതിയ വിജ്ഞാപനവുമായി കേന്ദ്രം

'ഒരു രാജ്യം, ഒരു സമയം'; പുതിയ വിജ്ഞാപനവുമായി കേന്ദ്രം

Media Mangalam 1 week ago

ന്യൂഡല്‍ഹി: രാജ്യത്ത് 'ഒരു രാജ്യം, ഒരു സമയം' സംവിധാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ. നിയമപരവും വാണിജ്യപരവും ഡിജിറ്റലും ഭരണപരവുമായ പ്രവർത്തനങ്ങള്‍ക്കായി ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുന്ന പുതിയ ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തു.

2027 മാർച്ച്‌ മുതല്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉപയോഗിക്കേണ്ടിവരും. ഇതുസംബന്ധിച്ച ലീഗല്‍ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ചട്ടങ്ങള്‍, 2026 ആണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ ഒരേ സമയസ്രോതസ്സ് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കള്‍ ഉള്‍പ്പെടെ നിരവധി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ജിപിഎസ് അടക്കമുള്ള വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കുന്നുണ്ട്. നിർണായക സംവിധാനങ്ങള്‍ വിദേശ സമയസ്രോതസ്സുകളെ ആശ്രയിക്കുന്ന സാഹചര്യം കുറയ്ക്കുന്നതിനൊപ്പം ദേശീയതലത്തില്‍ സുരക്ഷിതവും ഏകീകൃതവുമായ സമയക്രമം ഉറപ്പാക്കാനും പുതിയ ചട്ടങ്ങള്‍ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

നിയമപരമായ രേഖകള്‍, വാണിജ്യ ഇടപാടുകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍, സർക്കാർ നടപടികള്‍ എന്നിവയില്‍ വ്യത്യസ്ത സമയസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതുമൂലമുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും ഏകീകൃത സമയം സഹായിക്കും.

സൈബർ സുരക്ഷയ്ക്കും നിർണായക മാറ്റം

ഡിജിറ്റല്‍ ഇടപാടുകളിലും നിർണായക അടിസ്ഥാന സൗകര്യങ്ങളിലും കൃത്യമായ സമയക്രമം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെ ഏക ഔദ്യോഗിക സമയസ്രോതസ്സായി ഉപയോഗിക്കുന്നതിലൂടെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും സൈബർ കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഗതാഗതം, ടെലികോം, വിവിധ ആശയവിനിമയ ശൃംഖലകള്‍ തുടങ്ങിയ മേഖലകളിലും കൃത്യവും ഏകോപിതവുമായ സമയക്രമം ഉറപ്പാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam