Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാചക വാതക സിലിണ്ടര്‍ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് വെച്ച്‌ തീ കൊളുത്തി; മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ചു

പാചക വാതക സിലിണ്ടര്‍ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് വെച്ച്‌ തീ കൊളുത്തി; മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ചു

Media Mangalam 2 weeks ago

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരിയില്‍ മുൻ സൈനികനെ വീട്ടിലെ അടുക്കളയില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ചെർപ്പുളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടില്‍ നാരായണൻകുട്ടിയ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 76വയസായിരുന്നു. പാചക വാതക സിലിണ്ടർ തുറന്ന് ട്യൂബ് ശരീരത്തോട് ചേർത്ത് വെച്ച്‌ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തില്‍ ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. 20 വർഷം പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ച സൈനികനാണ് നാരായണൻകുട്ടി. പിന്നീട് നാട്ടിലെത്തിയ ഇദ്ദേഹം ചെർപ്പുളശ്ശേരിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam