Dailyhunt
പാലക്കാട് ഉത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞു; പാപ്പാനെ കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി

പാലക്കാട് ഉത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞു; പാപ്പാനെ കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി

Media Mangalam 3 weeks ago

പാലക്കാട്: പാലക്കാട് ഉത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞു. പാപ്പാനെ കൊലപ്പെടുത്തി. കേരളശ്ശേരി തടുക്കശ്ശേരി നാഗം കുളങ്ങര ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്.

25കാരനായ പാപ്പാൻ കൊല്ലങ്കോട് ആനമാരി രാമനെ കിണറ്റിലേക്ക് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിരണ്ട ആന ഒരു മണിക്കൂറിലേറെ നാട്ടില്‍ പരിഭ്രാന്തി പരത്തി. പിന്നീട് ആനയെ തളച്ചു. ബ്രാഹ്മണി ഗോവിന്ദൻകുട്ടി (പാലോട് ഗോവിന്ദൻകുട്ടി) എന്ന ആനയാണ് വിരണ്ടത്. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam