Dailyhunt
'പാര്‍ട്ടി പ്രവര്‍ത്തനത്തിനൊക്കെ പോയിട്ടുണ്ട്, ആ കൊടി കാണുമ്ബോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും'; ഏത് പാര്‍ട്ടിയാണെന്ന ചോദ്യത്തിന് മറുപടിയുമായി രേണു സുധി.

'പാര്‍ട്ടി പ്രവര്‍ത്തനത്തിനൊക്കെ പോയിട്ടുണ്ട്, ആ കൊടി കാണുമ്ബോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും'; ഏത് പാര്‍ട്ടിയാണെന്ന ചോദ്യത്തിന് മറുപടിയുമായി രേണു സുധി.

Media Mangalam 1 week ago

സോഷ്യല്‍ മീഡിയയിലെ എപ്പോഴും ക്യാമറക്കണ്ണുകള്‍ പിന്തുടരുന്ന താരമാണ് രേണു സുധി. എന്ത് ചെയ്താലും വൈറലാകുന്നത് കാരണം രേണുവിന് സോഷ്യല്‍ മീഡിയയില്‍ സ്‌നേഹത്തോളം തന്നെ വിദ്വേഷവും നേരിടേണ്ടി വരാറുണ്ട്.

സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണങ്ങളെ നേരിട്ടു കൊണ്ടാണ് രേണു സുധി ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. അതേപോലെ രേണുവിന്റെ വിശേഷങ്ങള്‍ അറിയാനും വീഡിയോകള്‍ കാണാനുമൊക്കെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു വിഷയവുമായി രേണു സുധി മിക്കപ്പോഴും സോഷ്യല്‍ മീ‍ഡിയയില്‍ സജീവ ചർച്ചയാണ്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയും രേണു സുധി നല്‍കാറുണ്ട്.

ഇപ്പോഴിതാ നിയസഭ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്ന ചോദ്യത്തിന് രേണു പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ഇത്തവണയും എല്‍ഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് രേണു സുധി പറഞ്ഞത്. ഇതങ്ങനെ മറച്ചുവെക്കേണ്ട കാര്യമായി തോന്നിയില്ല. എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നതെന്നും രേണു വ്യക്തമാക്കിയിരുന്നു.

എന്റെ കാഴ്ചപ്പാടിലും, എന്റെ ആഗ്രഹവും ഇപ്പോഴത്തെ ഭരണാധികാരികള്‍ തന്നെ വരണമെന്നാണ്. ചെറുപ്പംതൊട്ടേ ഞാന്‍ എല്‍ഡിഎഫ് അനുഭാവിയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊക്കെ പോയിട്ടുണ്ട്. പോവാറുണ്ടായിരുന്നു. ചുവന്ന കൊടി കാണുമ്ബോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും. ഇതേക്കുറിച്ച്‌ ഞാന്‍ ഓപ്പണായി സംസാരിക്കാറുള്ളതാണ്. എനിക്കത് മറച്ചുവെച്ചിട്ട് സംസാരിക്കേണ്ട കാര്യമില്ല. ഉള്ളില്‍ പാര്‍ട്ടിയെക്കുറിച്ച്‌ ധാരണയുണ്ടെങ്കിലും, പുറമെ അത് പറയാത്തവരുണ്ടാവും. ഞാന്‍ അങ്ങനെയല്ല.

കേരളം ചുവക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളാണ്. അവരുടെ പ്രവര്‍ത്തന മികവ് കാണണമെങ്കില്‍ കോട്ടയത്തെ മെഡിക്കല്‍ കോളേജിലേക്ക് പോവണം. കണ്ണാടി പോലെയൊക്കെ തിളങ്ങുകയാണ്. എന്നെ സംബന്ധിച്ച്‌, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്. എന്റെ അനുഭവം അങ്ങനെയാണ് എന്നുമായിരുന്നു രേണു പറഞ്ഞത്.

പാര്‍ട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് നേരത്തെയും രേണു കൃത്യമായ മറുപടി നല്‍കിയിരുന്നു. മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുന്നവരോട് തുടക്കം മുതലേ ഞാന്‍ മറുപടി പറയാറുണ്ട്. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒരുകാലത്തും പോത്സാഹിപ്പിക്കാറുമില്ല. വിവാദം ലക്ഷ്യമാക്കി വരുന്ന ചോദ്യങ്ങളെ ഗൗനിക്കാറില്ല.

മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും രേണു പറഞ്ഞിരുന്നു. യൂട്യൂബിലൂടെയായി തന്നെക്കുറിച്ച്‌ മാത്രം കണ്ടന്റ് ഉണ്ടാക്കുന്ന കുറേപേരുണ്ട്. അങ്ങനെയുള്ള വീഡിയോകളൊന്നും കാണാറില്ല പൊതുവെ. ആരെങ്കിലും ഷെയര്‍ ചെയ്യുമ്ബോളാണ് അതേക്കുറിച്ച്‌ അറിയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam