Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി

പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി

Media Mangalam 2 weeks ago

ലപ്പുറം: പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് സന്ദർശിച്ച്‌ മുഖ്യമന്ത്രി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി പദവിയേറ്റെടുത്തതിന് ശേഷം മലബാറിലേക്കുള്ള ആദ്യ യാത്ര പാണക്കാട്ടേക്കാണെന്നത് പ്രത്യേക സന്തോഷമുണ്ടാക്കുന്നതായി വി.ഡി സതീശൻ പറഞ്ഞു.

പെരുന്നാള്‍ ദിനത്തില്‍ നേതാക്കളെ നേരില്‍ കണ്ടു ആശംസകള്‍ അറിയിക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ ജാതി-മത ഭേദമന്യേ എല്ലാവർക്കും ഒരുമിച്ച്‌ ആഘോഷിക്കാൻ കഴിയുന്ന ദിനങ്ങളായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സന്ദർശനത്തില്‍ സാദിഖലി തങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഭാതഭക്ഷണവും ഒരുമിച്ച്‌ കഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. രാഷ്ട്രീയ സൗഹൃദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തിക്കാട്ടുന്ന സന്ദർശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam