Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പിക്കാച്ചു' ഇനി വിമാനത്താവളത്തിലും; ലോകത്തിലെ ആദ്യ പോക്കിമോൻ വിമാനത്താവളവുമായി ജപ്പാൻ

'പിക്കാച്ചു' ഇനി വിമാനത്താവളത്തിലും; ലോകത്തിലെ ആദ്യ പോക്കിമോൻ വിമാനത്താവളവുമായി ജപ്പാൻ

Media Mangalam 4 days ago

പോക്കിമോൻ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന അപൂർവ പ്രഖ്യാപനവുമായി ജപ്പാൻ. പോക്കിമോൻ തീമില്‍ ലോകത്തിലെ ആദ്യ വിമാനത്താവളം ഒരുക്കാനൊരുങ്ങുകയാണ് അധികൃതർ.

ജപ്പാനിലെ നോട്ടോ വിമാനത്താവളം ഇനി നോട്ടോ സതോയാമ പോക്കിമോൻ വിത്ത് യു എയർപോർട്ട് എന്ന പേരില്‍ അറിയപ്പെടും.

പോക്കിമോൻ തീം പാർക്കുകളും കഫേകളും ട്രെയിനുകളും ഇതിനകം ജപ്പാനില്‍ വലിയ ആകർഷണമാണ്. എന്നാല്‍ ആദ്യമായാണ് ഒരു വിമാനത്താവളം തന്നെ പൂർണമായും പോക്കിമോൻ തീമിലേക്ക് മാറുന്നത്.

2026 ജൂലൈ 7 മുതല്‍ 2029 സെപ്റ്റംബർ 30 വരെയുള്ള പ്രത്യേക കാലയളവിലാണ് ഈ ബ്രാൻഡിങ് നടപ്പാക്കുക. ഈ സമയത്ത് വിമാനത്താവളത്തില്‍ 111 വ്യത്യസ്ത പോക്കിമോൻ കഥാപാത്രങ്ങളുടെ സാന്നിധ്യവും ഉണ്ടാകും.

പിക്കാച്ചുവിനൊപ്പം പുതിയ ലോഗോയും ഭീമൻ ബലൂണും

പ്രശസ്ത പോക്കിമോൻ കഥാപാത്രമായ പിക്കാച്ചു വിമാനത്തില്‍ ഇരിക്കുന്ന രീതിയിലുള്ള പ്രത്യേക ലോഗോയാണ് വിമാനത്താവളത്തിനായി തയ്യാറാക്കുന്നത്.

കൂടാതെ, രണ്ട് നില ഉയരമുള്ള നടുമുറ്റത്ത് ഭീമൻ പോക്കിമോൻ ബലൂണ്‍, ചുവരുകളിലുടനീളം പോക്കിമോൻ ചിത്രങ്ങള്‍, തീം അധിഷ്ഠിത അലങ്കാരങ്ങള്‍ എന്നിവയും ഒരുക്കും.

നോട്ടോ ഉപദ്വീപിലെ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2024ലെ ശക്തമായ ഭൂകമ്പവും അതേ വർഷം ഉണ്ടായ കനത്ത മഴയും നോട്ടോ മേഖലയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്തേക്ക് വീണ്ടും സഞ്ചാരികളെ ആകർഷിക്കാൻ പോക്കിമോൻ ബ്രാൻഡിങ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഈ നിർദേശം മുന്നോട്ടുവച്ചത് പോക്കിമോന്‍ വിത്ത് യു ഫൗണ്ടേഷന്‍ ആണ്.

ഇഷികാവ ഗവര്‍ണര്‍ യുകിയോഷി യമാനോ പറഞ്ഞതനുസരിച്ച്‌, നോട്ടോയിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് ആവേശകരമായ അനുഭവം നല്‍കാനും പ്രദേശത്തെ വിനോദസഞ്ചാര മേഖലയെ വീണ്ടും സജീവമാക്കാനുമാണ് ഈ നീക്കമെന്നാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam