Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായിയുടെ വീട്ടിലെ റെയ്ഡ്; ഇഡി വാഹനം അടക്കം ആക്രമിച്ച സംഭവം, ഡിജിപിയെ വിളിപ്പിച്ച്‌ ആഭ്യന്തര മന്ത്രി

പിണറായിയുടെ വീട്ടിലെ റെയ്ഡ്; ഇഡി വാഹനം അടക്കം ആക്രമിച്ച സംഭവം, ഡിജിപിയെ വിളിപ്പിച്ച്‌ ആഭ്യന്തര മന്ത്രി

Media Mangalam 4 months ago

തിരുവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇന്നലെ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് തലസ്ഥാനത്ത് ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖറിനെ അടിയന്തരമായി വിളിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍, സുരക്ഷാ വീഴ്ചകള്‍, ഇന്റലിജൻസ് മുന്നറിയിപ്പുകള്‍ എന്നിവയില്‍ വിശദീകരണം തേടാനാണ് കൂടിക്കാഴ്ച.

ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഉന്നതതല യോഗം നടക്കുന്നത്. ഡിജിപിക്കു പുറമെ ഇന്റലിജൻസ് മേധാവി പി. വിജയനും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ഡിജിപിയും മുൻ ഫയർഫോഴ്സ് മേധാവിയുമായ എ. ഹേമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തലസ്ഥാനത്ത് ഇന്നലെ ഉണ്ടായ സംഘർഷ സാഹചര്യങ്ങള്‍, ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണാരോപണങ്ങള്‍, പൊലീസ് ഇടപെടലിലെ വീഴ്ചകള്‍ എന്നിവ യോഗത്തില്‍ പ്രധാനമായും ചർച്ചയാകുമെന്നാണ് സൂചന.

അതേസമയം, അക്രമണ സംഭവത്തില്‍ രണ്ടുപേർ കൂടി പിടിയിലായി. വട്ടിയൂർക്കാവ് സ്വദേശി അനില്‍, നേമം സ്വദേശി കിരണ്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇതുവരെ ഏഴുപേരാണ് പിടിയിലായത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആക്രമിച്ചതില്‍ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ സനത് റെഡ്ഡിയുടെ മൊഴി.

കൊല്ലെടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് മൊഴിയില്‍ പറയുന്നു. ഇഡി ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡിനും ഡ്രൈവറായ ശ്യാമിനും പരിക്കേറ്റെന്നും മൊഴിയുണ്ട്. കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കളടക്കം അഞ്ച് പേർ പിടിയിലായി. 15 പേരെ തിരിച്ചറിഞ്ഞതായും മ്യൂസിയം പൊലീസ് അറിയിച്ചു.പരിശോധനക്ക് ഇഡി എത്തിയതിന് പിന്നാലെ പിണറായിക്കായി തെരുവിലിറങ്ങി സിപിഎം പ്രതിരോധം തീർത്തിരുന്നു. പരിശോധന നടന്ന വീടുകളിലേക്ക് രാവിലെ മുതല്‍ പ്രവർത്തകർ ഇരച്ചെത്തി.

അടിയന്തര സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. തിരുവനന്തപുരത്തെ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ വൻ അക്രമമാണ് അഴിച്ചുവിട്ടത്.അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേർന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ തിരുവനന്തപുരത്തെ പിണറായിയുടെ വാടകവീട്ടിലേക്കും പ്രവർത്തകർ ഒഴുകിയെത്തി. പിന്നാലെ റോഡ് പൂർണമായി അടച്ച്‌ പ്രതിഷേധം . സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു. അക്രമം ഒഴിവാക്കാൻ മറ്റൊരു ഭാഗത്തേക്ക് മാറ്റിയെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടർന്നു.

പരിശോധന പൂർത്തിയാക്കി ഇഡി സംഘം പുറത്തിറങ്ങിയതോടെ ചാടിവീണ പ്രവർത്തകർ വാഹനങ്ങള്‍ക്ക് നേരെയടുത്തു. പിന്നീട് നടന്നത് പരക്കെയുള്ള അക്രമം. കണ്ണൂരിലെ പിണറായിയുടെ വീട്ടിലും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്‍റെ പ്രതിഷേധം ഉയർന്നത്. പിണറായിക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസിയുടടെ നീക്കത്തെ സിപിഎമ്മിനെതിരായ അക്രമമായി കണ്ട് പ്രതിരോധിക്കാനാണ് പാർട്ടി തീരുമാനം.

സംഭവത്തിന് പിന്നാലെ സർക്കാരിനും പൊലീസ് സംവിധാനത്തിനുമെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച ഉണ്ടായോ, മുൻകൂട്ടി ലഭിച്ച വിവരങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam