കാസർകോട്: പോലീസ് ഉദ്യോഗസ്ഥനെന്ന പേരില്‍ സ്വർണക്കടയില്‍ എത്തി സ്വർണം വാങ്ങി പണം നല്‍കാതെ മുങ്ങിയ ആള്‍ പിടിയിലായി.
സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്. ഗോവയില്‍ നിന്നാണ് ഇയാളെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെന്ന പേരില്‍ സ്വർണക്കടയില്‍ സ്വയം പരിചയപ്പെടുത്തിയാണ് പ്രതി ജ്വല്ലറിയില്‍ നിന്നും ആഭരങ്ങള്‍ വാങ്ങി പണം നല്‍കാത്ത പോയത്. 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാള്‍ തട്ടിയെടുത്തത്. ജ്വല്ലറി ജീവനക്കാർക്ക് സംശയം തോന്നാതെ ഇരിക്കാൻ സ്റ്റേഷനിലെ പോലീസുകാരുടെ പേരുവിവരങ്ങള്‍ പഠിച്ച ശേഷമായിരുന്നു പ്രതി സ്വർണക്കടയില്‍ എത്തിയത്. പ്രതി സ്വർണഭരണങ്ങളുമായി പോയിട്ടും പണം കിട്ടാതെ വന്നതോടെ ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ആണ് നടന്നത് തട്ടിപ്പാണെന്ന് അറിയുന്നത്.
ഇക്കഴിഞ്ഞ 27ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. താൻ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണെന്നും അഖില്‍രാജ് എന്നാണ് പേരെന്നും പറഞ്ഞാണ് തട്ടിപ്പുകാരൻ ജ്വല്ലറിയില്‍ എത്തുന്നത്. 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങള്‍ ആണ് പ്രതി വാങ്ങിയത്.
പണം ഓണ്‍ലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. 2രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാല്‍ പണം വന്നില്ല. തുടർന്ന് ബേക്കല്‍ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു. അപ്പോള്‍ അഖില്‍ ലീവില്‍ ആണെന്ന് ഡ്യൂട്ടിയില്‍ ഉള്ള പോലീസ് പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം മേടിച്ചില്ലെന്നു മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തി. സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉള്‍പ്പെടെ മൊത്തം 260500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.
മെയ് 27 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണെന്നും അഖില്‍ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങള്‍ വാങ്ങി. പണം ഓണ്‍ലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാല്‍ പണം വന്നില്ല. തുടർന്ന് ബേക്കല്‍ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു. അപ്പോള്‍ അഖില്‍ ലീവില്‍ ആണെന്ന് ഡ്യൂട്ടിയില്‍ ഉള്ള പോലീസ് പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .
താൻ കൊല്ലം സ്വദേശിയാണെന്നും കഴിഞ്ഞ 7 മാസമായി ബേക്കലില്‍ സ്റ്റേഷനില്‍ ജോലി ചെയ്ത് വരികയാണെന്നും പ്രതി ജ്വല്ലറി ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഉദുമ മുദിയക്കാലാണ് ഇപ്പോള്‍ താമസമെന്നും പറഞ്ഞു. ഇതെല്ലാം ജ്വല്ലറി ഉടമ വിശ്വസിച്ചു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരുള്‍പ്പെടെ ഇയാള്‍ പറഞ്ഞത് വിശ്വാസ്യത വർധിപ്പിച്ചു എന്നാണ് ജ്വല്ലറി ഉടമ പറഞ്ഞത്. ബേക്കല്‍ എസ്.ഐ അഖില്‍ സെബാസ്റ്റ്യനാണ് കേസിന്റെ അന്വേഷിക്കുന്നത്. പ്രതി മനു ഇയാള്‍ ഒരു തട്ടിപ്പുവീരനാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കാസർകോട് അടക്കം പല ജില്ലകളിലും കേസുണ്ടെന്നും പോലീസ് പറഞ്ഞു.

