Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊതുവേ അനുകൂല ദിനം; നാളത്തെ നക്ഷത്രഫലം

പൊതുവേ അനുകൂല ദിനം; നാളത്തെ നക്ഷത്രഫലം

Media Mangalam 23 hrs ago

മേടം: ദിവസത്തിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ വൈകാനും തടസ്സപ്പെടാനും സാധ്യത. ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം എന്നിവയും ഉണ്ടായേക്കാം.

രാത്രി 7ന് ശേഷം സ്ഥിതി മാറും. മത്സരങ്ങളിലും പരീക്ഷകളിലും യാത്രകളിലും വിജയം നേടാൻ സാധിക്കും. ആരോഗ്യകാര്യങ്ങളിലും ആശ്വാസം ലഭിക്കും.

ഇടവം: അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം. സാമ്പത്തിക ഇടപാടുകളില്‍ തടസ്സം നേരിടാനും യാത്രകള്‍ പ്രതീക്ഷിച്ച രീതിയില്‍ നടക്കാതിരിക്കാനും സാധ്യത. പ്രധാനപ്പെട്ട കൂടിക്കാഴ്ചകള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതം.

മിഥുനം: പകല്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ വിജയം, അംഗീകാരം, ആരോഗ്യഗുണം, യാത്രാസൗഭാഗ്യം എന്നിവ പ്രതീക്ഷിക്കാം. എന്നാല്‍ രാത്രി 7ന് ശേഷം കാര്യങ്ങള്‍ പ്രതികൂലമാകാം. പരീക്ഷ, അഭിപ്രായവ്യത്യാസം, മനഃപ്രയാസം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

കർക്കടകം: പകല്‍ സമയം അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും. കാര്യങ്ങള്‍ പരാജയപ്പെടുകയോ നഷ്ടം സംഭവിക്കുകയോ ചെയ്യാം. ഉത്സാഹക്കുറവും മനഃപ്രയാസവും അനുഭവപ്പെടാം. രാത്രി 7ന് ശേഷം നേട്ടങ്ങളുടെ സമയമാണ്. പരീക്ഷാവിജയത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യത.

ചിങ്ങം: പകല്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. മത്സരങ്ങളില്‍ വിജയം, അംഗീകാരം, ആരോഗ്യഗുണം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ഉണ്ടാകാം. രാത്രി 7ന് ശേഷം ജാഗ്രത വേണം. പരീക്ഷാപരാജയം, ധനനഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത.

കന്നി: തുടക്കത്തില്‍ കാര്യതടസ്സങ്ങളും കലഹസാധ്യതകളും ഉണ്ടാകാം. മനസ്സിന് സ്വസ്ഥത കുറയാനും ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാതിരിക്കാനും സാധ്യത. രാത്രി 7ന് ശേഷം അനുകൂല മാറ്റം പ്രതീക്ഷിക്കാം. പരീക്ഷയിലും മറ്റ് കാര്യങ്ങളിലും വിജയം നേടാം.

തുലാം: പകല്‍ കാര്യവിജയത്തിനും അംഗീകാരത്തിനും സാധ്യത. മത്സരങ്ങളിലും നേട്ടമുണ്ടാകും. ആരോഗ്യകാര്യങ്ങളിലും ആശ്വാസം ലഭിക്കും. എന്നാല്‍ രാത്രി 7ന് ശേഷം ജാഗ്രത ആവശ്യമാണ്. ധനതടസ്സം, ബിസിനസ് നഷ്ടം, ശരീരസുഖക്കുറവ്, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത.

വൃശ്ചികം: പൊതുവേ അനുകൂല ദിനം. ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ വിജയം നേടാൻ കഴിയും. ശത്രുക്കളെ മറികടക്കാനും മത്സരങ്ങളില്‍ മുന്നിലെത്താനും സാധിക്കും. ഉത്സാഹവും പ്രവർത്തനശേഷിയും വർധിക്കും. സന്തോഷം നല്‍കുന്ന വാർത്തകള്‍ തേടിയെത്താനും സാധ്യത.

ധനു: പകല്‍ കാര്യങ്ങളില്‍ തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. അലച്ചിലും വർധിക്കാം. എന്നാല്‍ രാത്രി 7ന് ശേഷം ഭാഗ്യം അനുകൂലമാകും. തൊഴില്‍ മേഖലയില്‍ നേട്ടം, മത്സരവിജയം, കാര്യവിജയം, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത.

മകരം: കാര്യങ്ങളില്‍ തിരിച്ചടി നേരിടാം. മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാകാം. ഉദരസംബന്ധമായ അസ്വസ്ഥതകളും ശ്രദ്ധിക്കണം. രാത്രി 7ന് ശേഷം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.

കുംഭം: പകല്‍ സമയം നേട്ടങ്ങളുടേതാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യഗുണം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കാം. രാത്രി 7ന് ശേഷം സ്ഥിതി മാറാം. പരീക്ഷാപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം തുടങ്ങിയവയ്ക്ക് സാധ്യത.

മീനം: സന്തോഷകരമായ അനുഭവങ്ങള്‍ ഏറെയുണ്ടാകും. കാര്യവിജയത്തിനൊപ്പം അംഗീകാരവും ലഭിക്കും. സുഹൃദ്സമാഗമം, സല്‍ക്കാരയോഗം എന്നിവയ്ക്കും സാധ്യത. ഉല്ലാസയാത്രകള്‍ക്കും അനുയോജ്യമായ സമയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam