Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കുഞ്ഞ് ജനിച്ചു; 17 വയസുകാരനായ ആണ്‍സുഹൃത്തിനെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കുഞ്ഞ് ജനിച്ചു; 17 വയസുകാരനായ ആണ്‍സുഹൃത്തിനെതിരെ പോക്‌സോ കേസ്

Media Mangalam 22 hrs ago

കുളത്തൂപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍, ഒപ്പം താമസിച്ചിരുന്ന 17 വയസ്സുകാരനെതിരെ പോലീസ് പോക്‌സോ (POCSO) നിയമപ്രകാരം കേസെടുത്തു.

കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ യുവാവിനെതിരെയാണ് നടപടി. പ്രണയത്തിലായിരുന്ന പറവൂർ സ്വദേശിയായ പെണ്‍കുട്ടിയും 17-കാരനും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം.

ഇതിനിടയില്‍ പെണ്‍കുട്ടി ഗർഭിണിയായതറിഞ്ഞ് ആരോഗ്യ പ്രവർത്തകർ അന്വേഷിച്ച്‌ വീട്ടില്‍ എത്തിയെങ്കിലും വെളിപ്പെടുത്തുന്നതിനോ പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാനോ തയ്യാറായിരുന്നില്ല.

ആശുപത്രിരേഖകളില്‍ 18 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കടുത്ത വയറുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കഴിഞ്ഞ 12-ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വിശദമായ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി.

ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സർക്കിള്‍ ഇൻസ്പെക്ടർ എൻ. സുനീഷ് വിശദമായ അന്വേഷണം നടത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 17-കാരനെ നിലവില്‍ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ മുന്നില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam