Monday, 14 Jun, 4.17 pm Media Mangalam

ദേശീയ വാര്‍ത്തകള്‍
രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി; ജൂണ്‍ 16 മുതല്‍ തുറക്കുമെന്ന് കേന്ദ്രപുരാവസ്തു വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ തുറക്കുമെന്ന് കേന്ദ്രപുരാവസ്തു വകുപ്പ് അറിയിച്ചിരിക്കുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

അതേസമയം, സുരക്ഷാമുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമാണ് സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്‌മാരകങ്ങള്‍, മ്യൂസിയങ്ങള്‍, സൈറ്റുകള്‍ എന്നിവയാണ് കോവിഡ് സാഹചര്യം രൂക്ഷമായപ്പോള്‍ അടച്ചിട്ടത്.

രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതികഴിഞ്ഞ വര്‍ഷവും സ്മാരകങ്ങള്‍ അടച്ചിരുന്നു.രാജ്യത്ത് കോവി‍ഡിന്‍റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിന്‍റെ സൂചനയായി പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,921 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2,95,10,410 കോവിഡ് കേസുകളും 3,74,305 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Media Mangalam
Top