Dailyhunt
രഞ്ജിത്തിനെതിരായ പീഡന കേസ്; 'ലൈംഗികാതിക്രമത്തിന് ശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടു, ബോബി കുര്യനെയും ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യും'; ഡിസിപി അശ്വതി ജിജി

രഞ്ജിത്തിനെതിരായ പീഡന കേസ്; 'ലൈംഗികാതിക്രമത്തിന് ശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടു, ബോബി കുര്യനെയും ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യും'; ഡിസിപി അശ്വതി ജിജി

Media Mangalam 1 week ago

കൊച്ചി: സംവിധായകൻ രഞ്ജിത്ത് കുറ്റാരോപിതനായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കേസ് അന്വേഷിക്കുന്ന പ്രധാന ഉദ്യോഗസ്ഥ ഡിസിപി അശ്വതി ജിജിയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. അതിക്രമമുണ്ടായ അന്ന് തന്നെ അതിജീവിതയെ രഞ്ജിത്ത് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല. പരാതി നല്‍കാൻ താമസമുണ്ടായതില്‍ അസ്വാഭാവികത ഇല്ലെന്നും ഡിസിപി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ രക്ഷപെടാൻ സഹായിച്ചെന്ന് സംശയിക്കുന്ന ബോബി കുര്യൻ, ശാലിനി എന്നിവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നും ഡിസിപി പറഞ്ഞു. അതിക്രമം നടന്നെന്ന് പരാതിക്കാരി പറയുന്ന കാരവന് പുറത്തുള്ള സിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് നിലവില്‍ രഞ്ജിത്തുള്ളത്. സംഭവ ദിവസം ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സിനിമാ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവ് ശേഖരണവുമായി അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്. അതേസമയം, വ്യാജ പരാതിയാണെന്നും എന്നും, ഗൂഢാലോചനനടന്നുവെന്നും രഞ്ജിത്ത് ജാമ്യ ഹർജിയില്‍ ഉന്നയിക്കും. ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കും.

ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു. ലൈംഗികാതിക്രമ ആരോപണം പ്രതി നിഷേധിച്ചു. ജനുവരി 30 ന് ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കരവാനില്‍ ഉള്ളില്‍ വെച്ച്‌ യുവനടിയോട് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam