Dailyhunt
രാവിലെ പതിവ് സമയമായിട്ടും ജോലിക്ക് എത്തിയില്ല; ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതെന്ന് സംശയം, പ്രവാസി മലയാളി മരിച്ച നിലയില്‍

രാവിലെ പതിവ് സമയമായിട്ടും ജോലിക്ക് എത്തിയില്ല; ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതെന്ന് സംശയം, പ്രവാസി മലയാളി മരിച്ച നിലയില്‍

Media Mangalam 1 week ago

റിയാദ്: ഉറക്കത്തിലുണ്ടായ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചല്‍ സ്വദേശി കരുകോണ്‍ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതില്‍ വീട്ടില്‍ അബ്ദുല്‍ മാലിക്കാണ് (48) റിയാദില്‍ വച്ച്‌ മരണപ്പെട്ടത്.

ഇന്നലെയായിരുന്നു അന്ത്യം. മാലികിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വർഷങ്ങളായി റിയാദിലെ എക്സിറ്റ് 14-ലെ ഒരു വീട്ടിലാണ് ജോലി ചെയ്തിരുന്നത്. താമസിക്കുന്ന അദ്ദേഹം.

രാവിലെ പതിവ് സമയമായിട്ടും ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മാലികിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തലേദിവസം രാത്രിയില്‍ ചെറിയ രീതിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു.

നിലവില്‍ റിയാദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികള്‍ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ. ഭാര്യ: ഷൈല, മക്കള്‍: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ).

മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം ഉംറ വീസയിലെത്തിയ മലയാളി തീർഥാടക ഹൃദയാഘാതം മൂലം റിയാദില്‍ അന്തരിച്ചു. പാലക്കാട്‌, പട്ടാമ്ബി കൊണ്ടൂർക്കര സ്വദേശിനി സഫിയ(55) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപ് മക്കയില്‍ എത്തി ഉംറ കർമങ്ങള്‍ നിർവഹിച്ചതിനു ശേഷം റിയാദിലുള്ള സഹോദരന്റെ കൂടെ താമസിച്ച്‌ വരികയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam