Dailyhunt
'സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന ചരിത്രം ആറന്മുളയില്‍ ഉണ്ടാകും, അബിൻ വര്‍ക്കി വൻഭൂരിപക്ഷത്തില്‍ ജയിക്കും'; ആരോഗ്യമേഖലയെ തകര്‍ത്തെറിഞ്ഞതിന്‍റെ ജനവികാരം ഉണ്ടാകുമെന്ന് യുഡിഎഫ്

'സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന ചരിത്രം ആറന്മുളയില്‍ ഉണ്ടാകും, അബിൻ വര്‍ക്കി വൻഭൂരിപക്ഷത്തില്‍ ജയിക്കും'; ആരോഗ്യമേഖലയെ തകര്‍ത്തെറിഞ്ഞതിന്‍റെ ജനവികാരം ഉണ്ടാകുമെന്ന് യുഡിഎഫ്

Media Mangalam 2 weeks ago

ത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന ചരിത്രം ആറന്മുളയില്‍ ഉണ്ടാകുമെന്ന് ആന്റോ ആന്റണി എംപി.

ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്ത് പോകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരോഗ്യമേഖലയെ തകർത്തെറിഞ്ഞതിന്‍റെ ജനവികാരം ആറന്മുളയില്‍ പ്രതിഫലിക്കുമെന്നും ആന്റോ ആന്റണി പ്രതികരിച്ചു. മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ അബിൻ വർക്കി വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ലോക ആരോഗ്യ ദിനമായ ഇന്ന് ആരോഗ്യമുള്ള ആറന്മുളയ്ക്ക് എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി, ആന്‍റോ ആന്‍റണി എംപിക്കൊപ്പം പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് പ്രഭാത നടത്തം തുടങ്ങിയാണ് പ്രചാരണം തുടങ്ങിയത്. 10 വർഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തിന് ഉണ്ടായ കോട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അബിൻ വോട്ടു ചോദിക്കുന്നത്.

അതേസമയം, കേരളം പോളിംഗ് ബൂത്തിലെത്താൻ വെറും രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കെ, കഴിഞ്ഞ 23 ദിവസം നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ അവസാനഘട്ട പ്രചാരണവുമായി എല്ലാ സ്ഥാനാർത്ഥികളും അവരവരുടെ മണ്ഡലങ്ങളില്‍ സജീവമാണ്. വലിയ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. പ്രചാരണത്തിന്റെ അവസാന ഘട്ടം വരെ സംസ്ഥാനത്തേക്ക് ദേശീയ നേതാക്കളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. ദേശീയ നേതാക്കളെ എത്തിച്ച്‌ വോട്ടർമാരെ സ്വാധീനിക്കാൻ മത്സരിക്കുകയായിരുന്നു മുന്നണികള്‍. നാളെ (ബുധൻ) നിശബ്ദ പ്രചാരണമായിരിക്കും. മറ്റന്നാള്‍ (വ്യാഴാഴ്ച) കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. മികച്ച വിജയം നേടി ഭരണം പിടിക്കാനാകും എന്ന ശുഭ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ വികസനങ്ങള്‍ വോട്ടാകുമെന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. മൂന്നാം പിണറായി സർക്കാർ ഉണ്ടാകും എന്നുതന്നെയാണ് ഇടതുമുന്നണിയുടെ ഉറച്ച വിശ്വാസം. അതേസമയം, ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും എല്‍ഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച നല്കില്ലെന്നതാണ് യുഡിഎഫിന്റെ ധൈര്യം. അതേസമയം, ഇത്തവണ വലിയ നേട്ടം കൊയ്യാനാകുമെന്നതാണ് ബിജെപിയുടെ പ്രതീക്ഷ.

ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞതായിരുന്നു വടക്കൻ കേരളത്തിലെ മൂന്നാഴ്ച നീണ്ടു നിന്ന പ്രചാരണരംഗം. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ദുരന്തബാധിതർക്കായുള്ള ഫണ്ടും, പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദവും, ഡീല്‍ ആരോപണവും എല്ലാം പ്രധാന ചർച്ചയായി. തുടർഭരണം യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. അതേസമയം, പാലക്കാടും കോഴിക്കോടും ഉള്‍പ്പെടെ പല ജില്ലകളിലും വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഈ തെരഞ്ഞെടുപ്പോടെ വടക്കൻ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്നാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam