Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ കാല്‍ക്കോടിയോളം ഉദ്യോഗാര്‍ത്ഥികള്‍; നിയമനം നാമമാത്രം

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ കാല്‍ക്കോടിയോളം ഉദ്യോഗാര്‍ത്ഥികള്‍; നിയമനം നാമമാത്രം

Media Mangalam 3 weeks ago

തൊടുപുഴ: കേരളത്തില്‍ തൊഴിലില്ലായ്മ അതീവ ഗുരുതരമായ അവസ്ഥയിലേക്കെന്ന് സൂചന നല്‍കി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കണക്കുകള്‍.

സംസ്ഥാനത്തെ വിവിധ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലായി നിലവില്‍ കാല്‍ക്കോടിയോളം ഉദ്യോഗാർത്ഥികളാണ് തൊഴിലിനായി കാത്തിരിക്കുന്നത്. തൊഴില്‍ വകുപ്പിന്റെ ഏറ്റവും പുതിയ രേഖകള്‍ പ്രകാരം (ജൂണ്‍ 24 വരെ) 23,58,194 പേർ ജോലി ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്ത് കാത്തിരിപ്പclauseപിലാണ്.

ഉയർന്ന പ്രൊഫഷണല്‍ ബിരുദധാരികള്‍ മുതല്‍ അഞ്ചാം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർ വരെ ഈ പട്ടികയിലുണ്ട്.

യോഗ്യത അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഒറ്റനോട്ടത്തില്‍:
പ്ലസ് ടു യോഗ്യതയുള്ളവർ (ഏറ്റവും കൂടുതല്‍): 12,54,372 പേർ

ബിരുദാനന്തര ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും: 1,35,582 പേർ

ഐ.ടി.ഐ (ITI) പാസായവർ: 86,168 പേർ

പോളിടെക്നിക് യോഗ്യതയുള്ളവർ: 35,384 പേർ

എഞ്ചിനീയർമാർ: 29,766 പേർ

ഡോക്ടർമാർ: 8,333 പേർ

എം.ബി.എ (MBA) ബിരുദധാരികള്‍: 5,720 പേർ

ഇതര സാങ്കേതിക വിദ്യാഭ്യാസം നേടിയവർ: 2,886 പേർ

അഞ്ചാം ക്ലാസിന് താഴെ യോഗ്യതയുള്ളവർ: 6,728 പേർ

താല്‍ക്കാലിക നിയമനങ്ങള്‍ പോലും വഴിപാടാവുന്നു
ഉദ്യോഗാർത്ഥികളുടെ എണ്ണം കോടികളിലേക്ക് അടുക്കുമ്പോഴും എക്സ്ചേഞ്ചുകള്‍ വഴി നടക്കുന്ന നിയമനങ്ങള്‍ വെറും നാമമാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ആകെ 1,18,786 പേർക്ക് മാത്രമാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും വെറും 6 മാസത്തെ താല്‍ക്കാലിക നിയമനങ്ങള്‍ മാത്രമാണ്.

സർക്കാർ വകുപ്പുകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലെ സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കുമെന്ന് അധികൃതർ ആവർത്തിച്ച്‌ പ്രഖ്യാപിക്കാറുണ്ടെങ്കിലും, ഇതൊന്നും കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഉദ്യോഗാർത്ഥികള്‍ക്കിടയില്‍ ശക്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam