തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയന് പൂർണ്ണ പിന്തുണയുമായി സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
സജി ചെറിയാനും കെ.എൻ ബാലഗോപാലും പി. രാജീവും ഉള്‍പ്പെടെ പിന്തുണ നല്‍കിയതായും റിപ്പോർട്ട്. അതേസമയം, പിണറായി വിജയന് താത്പര്യമില്ലെങ്കില്‍ മാത്രം മാറ്റം പരിഗണിക്കുമെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് ആരാകും എന്നതടക്കമുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച രാവിലെ ആരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇപ്പോഴും തുടരുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്ന പക്ഷം അത് പാർട്ടിക്ക് വലിയി തിരിച്ചടിക്ക് കാരണമാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകളെ തുടർന്നാണ് അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയത്. പ്രതിപക്ഷ ഉപനേതാവായി കെ.എൻ ബാലഗോപാലിനെ പരിഗണിക്കുന്നതായും വിവരമുണ്ട്.

