Thursday, 05 Aug, 11.50 am Media Mangalam

ലോക വാര്‍ത്തകള്‍
ശരീരത്തില്‍ ആഴത്തില്‍ എന്തോ താണിറങ്ങുന്ന വേദനയോടെയാണ് അവള്‍ ഉറക്കമുണര്‍ന്നത്; താന്‍ കണ്ടത് റെഡ് വൈനായിരുന്നില്ലെന്നും തന്റെ പ്രിയതമയുടെ രക്തമായിരുന്നെന്നും കുച്ചര്‍ പിറ്റേ ദിവസമാണ് തിരിച്ചറിയുന്നത്; കലിഫോര്‍ണിയയെ ഒരുകാലത്ത് ഭീതിയില്‍ ആഴ്ത്തിയിരുന്ന കൊലപാതകി, 'ദ് ബോയ് നെക്സ്റ്റ് ഡോര്‍ കില്ലര്‍'; അറിയാം കൂടുതല്‍

ഇരകളുടെ വീടിനു സമീപം വാടകയ്ക്ക് മുറിയെടുത്ത്, അവരെ തുടര്‍ച്ചയായി നിരീക്ഷിച്ച്‌ ഒടുവില്‍ അവസരം ലഭിക്കുമ്ബോള്‍ വീട്ടിലേക്കു കയറിച്ചെന്ന് കൊന്നൊടുക്കുന്ന ഒരു കൊലപാതകി കലിഫോര്‍ണിയയെ ഒരുകാലത്ത് ഭീതിയില്‍ ആഴ്ത്തിയിരുന്നു. ഹോളിവുഡ് റിപ്പര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മൈക്കിള്‍ ഗാര്‍ജ്യൂലോ ആയിരുന്നു ആ സീരിയല്‍ കില്ലര്‍. ആകാര വടിവുള്ള സ്ത്രീകളെയായിരുന്നു അയാള്‍ തേടി നടന്നത്. കണ്ടെത്തുന്ന ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി അയാള്‍ അവരുടെ താമസ സ്ഥലത്തോടു ചേര്‍ന്ന് വാടകയ്ക്കു മുറിയെടുക്കും.

ആരും ഇല്ലാതെ ഇരകള്‍ ഒറ്റയ്ക്കാകുന്ന രാത്രി ജനാല തകര്‍ത്ത് അകത്തു കയറും. ഇതായിരുന്നു രീതി. 'ദ് ബോയ് നെക്സ്റ്റ് ഡോര്‍ കില്ലര്‍' എന്നും പത്രങ്ങള്‍ ഗാര്‍ജ്യുലോയെ വിശേഷിപ്പിച്ചു. എസി മെക്കാനിക്കായ ഇയാള്‍ ഓരോ ഇരകളെ കണ്ടെത്തിയിരുന്നത് സ്വന്തം തൊഴിലിലൂടെ ആയിരുന്നു. കലിഫോര്‍ണിയയിലെ ലൊസാഞ്ചലസ് കൗണ്ടി കോടതി കഴിഞ്ഞ ദിവസം അയാള്‍ക്ക് വധശിക്ഷ വിധിച്ചു. ഗാര്‍ജ്യുലോ നടന്ന വഴികളിലെല്ലാം മരണവും അസ്വാരസ്യവും പിന്തുടര്‍ന്നു എന്നാണ് വിധി പ്രസ്താവനയ്ക്കൊപ്പം കോടതി പറഞ്ഞത്.

ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥിയായ ആഷ്​ലി എലറിനെ ഹോളിവുഡിലെ വീട്ടില്‍കയറി 47 തവണ കുത്തിയാണ്​ ഗാര്‍ഗിലോ കൊലപ്പെടുത്തിയിരുന്നത്​. നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോയെ ലോസ്​ ആഞ്ചല്‍സിലെ എല്‍ മോണ്ടയിലുള്ള വീട്ടില്‍ കയറിയാണ്​ കൊലപ്പെടുത്തിയിരുന്നത്​. മി​ഷേല്‍ മര്‍ഫി എന്ന യുവതിയെയും ആക്രമിച്ചെങ്കിലും പ്രതിരോധിച്ചുനിന്നതോടെ രക്ഷപ്പെട്ടു.ഇവര്‍ നല്‍കിയ സൂചനകളില്‍നിന്നാണ്​ രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്​. എയര്‍ കണ്ടീഷനിങ്​, ഹീറ്റര്‍ റിപ്പയറിങ്​ ​േജാലി ചെയ്​തിരുന്ന ഗാര്‍ഗിലോ ഇരകളുടെ വീടുകള്‍ക്ക്​ സമീപം നേരത്തെ താമസിച്ചിരുന്നു. എന്നാല്‍, താനല്ല കൊല നടത്തിയതെന്നാണ്​ ഗാര്‍ഗിലോയുടെ വാദം. ശിക്ഷ വിധിച്ചെങ്കിലും കാലിഫോര്‍ണിയയില്‍ 2006നു ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാല്‍ ഗാര്‍ഗിലോയും ഉടനൊന്നും ശിക്ഷിക്കപ്പെടില്ലെന്നുറപ്പാണ്​.

2001 ഫെബ്രുവരി 22ന് കാലിഫോര്‍ണിയ ഉണരുന്നത് ആഷ്‌ലിയുടെ മരണ വാര്‍ത്ത കേട്ടാണ്. ഹോളിവുഡ് നടന്‍ ആഷ്റ്റന്‍ കുച്ചറുടെ കാമുകിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി ആഷ്‌ലി. അന്ന് രാത്രി കുച്ചറുമൊത്ത് ഡിന്നര്‍ കഴിക്കാന്‍ പുറത്തു പോകാമെന്ന് ആഷ്‌‍ലി വാക്കുകൊടുത്തിരുന്നു. ആഷ്‌ലിയെ ഒപ്പം കൂട്ടാനായി കുച്ചര്‍ വൈകിട്ട് അവളുടെ വീട്ടില്‍ എത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. വാതിലില്‍ മുട്ടി വിളിച്ചിട്ടും ആരും തുറന്നില്ല. തുറന്നിട്ട ജനാലയിലൂടെ നോക്കിയ കുച്ചര്‍ വിശേഷിച്ചൊന്നും കണ്ടില്ലെങ്കിലും തറയില്‍ റെഡ് വൈന്‍ പടര്‍ന്നു കിടക്കുന്നതായി കണ്ടിരുന്നു. മുറി അലങ്കോലമായിക്കിടക്കുന്നതും കണ്ടു.പറഞ്ഞ സമയത്ത് എത്താതിരുന്നതിനാല്‍ ആഷ്‌ലി പുറപ്പെട്ടുകാണുമെന്നും ദേഷ്യത്തിലായിരിക്കും എന്നും കുച്ചര്‍ കരുതി. എന്നാല്‍ താന്‍ കണ്ടത് റെഡ് വൈനായിരുന്നില്ലെന്നും തന്റെ പ്രിയതമയുടെ രക്തമായിരുന്നെന്നും കുച്ചര്‍ പിറ്റേ ദിവസമാണ് തിരിച്ചറിയുന്നത്. ആഷ്‌‍ലിയുടെ റൂംമേറ്റ് പിറ്റേദിവസം വീട്ടിലെത്തിയപ്പോഴാണ് അവളുടെ മൃതദേഹം കണ്ടത്. 47 തവണ മൈക്കിള്‍ ഗാര്‍ജ്യൂലോ അവളെ കുത്തി മുറിവേല്‍പിച്ചിരുന്നു. തലയോട്ടിയിലേക്ക് കത്തി ആഴത്തിലിറങ്ങിയതായും കണ്ടെത്തി. കഴുത്തിനും തലയ്ക്കുമേറ്റ ആഴമേറിയ മുറിവുകളാണ് മരണത്തില്‍ കലാശിച്ചത്. ആഷ്‌ലിയുടെ പിതാവ് മൈക്കിള്‍ എല്ലെറിന്‍ ഇതൊന്നുമറിയാതെ മകളെ കാണാന്‍ വന്ന ദിവസമായിരുന്നു അന്ന്. പിതാവായിരുന്നു സാക്ഷികളില്‍ ഒരാള്‍. അന്വേഷണം നടന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല. സംശയം തോന്നിയ ആളുകളെയും അയല്‍വാസികളെയും പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.

കാലിഫോര്‍ണിയയിലെ എല്‍മോണ്ടെയില്‍ 2005ലാണ് അടുത്ത കൊലപാതകം നടന്നത്. മരിയ ബ്രൂണോ എന്ന 32കാരിയെയായിരുന്നു ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. മാറിടങ്ങള്‍ മുറിക്കപ്പെട്ട നിലയിലും വസ്ത്രങ്ങള്‍ കീറിയ നിലയിലുമായിരുന്നു മരിയയുടെ മൃതദേഹം കിടന്നത്. ശരീരം മുഴുവന്‍ കുത്തുകളേറ്റു രക്തം വാര്‍ന്നുള്ള മരണം. ഭര്‍ത്താവും മക്കളും വീട്ടില്‍ ഇല്ലായിരുന്നു. ജനാല തകര്‍ത്തായിരുന്നു അക്രമി അകത്തു കയറിയതെന്ന് പൊലീസ് കണ്ടെത്തി. 17 തവണയാണ് മരിയയ്ക്കു മുറിവുകളുടെ ആഴവും കൊലപാതകത്തിന്റെ രീതിയും വീടിനകത്തു കയറിയ മാര്‍ഗവുമെല്ലാം ആഷ്‌ലി എല്ലെറിന്റേതിന് സമാനമായി തോന്നി പൊലീസിന്. അതോടെ അധികൃതര്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. ജനം പുറത്തിറങ്ങാതെയായി.

2008 ല്‍ മിഷേല്‍ മര്‍ഫി എന്ന യുവതിയെ കൊല്ലാനും ഗാര്‍ഗിയൂളോ ശ്രമിച്ചു. ഗുരുതരമായ പരുക്കേറ്റെങ്കിലും മര്‍ഫി ചെറുത്തുനിന്നു.അവിടെ നിന്ന് ലഭിച്ച രക്തക്കറയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് അന്ന് മര്‍ഫിയുടെ അയല്‍പക്കക്കാരനായിരുന്ന ഗര്‍ഗിയൂളോ പിടിയിലാകുന്നത്. കയ്യില്‍ കിട്ടിയതെല്ലാം വച്ച്‌ ഞാന്‍ ചെറുത്തുനിന്നുവെന്നാണ് മിഷേല്‍ മര്‍ഫി വ്യക്തമാക്കിയത്. കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും കാര്യമായ മാനസിക പ്രശ്നങ്ങളിലൂടെയാണ് അവര്‍ പിന്നീടു കടന്നുപോയത്. ശരീരത്തില്‍ ആഴത്തില്‍ എന്തോ താണിറങ്ങുന്ന വേദനയോടെയാണ് അവള്‍ ഉറക്കമുണര്‍ന്നത്. നഗ്നമായ അവളുടെ ശരീരത്തില്‍ ആരോ കയറിയിരിപ്പുണ്ട്. കയ്യിലെ കത്തികൊണ്ട് നെഞ്ചില്‍ ആഴത്തില്‍ കുത്തുകയാണ് അയാള്‍.അക്രമി നെഞ്ചിലേക്കു കുത്തിയ കത്തിയില്‍ ഇരു കൈകൊണ്ടും അവള്‍ കയറിപിടിച്ചു. രക്തം വാര്‍ന്നൊഴുകിയിട്ടും പിടി വിട്ടില്ല. കാലുകള്‍ നെഞ്ചിലേക്ക് ഉയര്‍ത്തി അയാളെ അവള്‍ തൊഴിച്ച്‌ പുറത്തേക്കിട്ടു. ആരാണ് നിങ്ങള്‍ എന്തിനാണ് എന്നോടിങ്ങനെ എന്ന് ഞരക്കത്തോടെ അവള്‍ ചോദിച്ചു. കുറച്ചു നേരം അവളെ തുറിച്ചു നോക്കിയിട്ട് ഒന്നും പറയാതെ അക്രമി പുറത്തേക്ക് ഓടി. മുറി വിട്ട് പുറത്തിറങ്ങും മുന്‍പ് അയാള്‍ സോറി എന്നൊരു വാക്ക് പറഞ്ഞതായും മിഷേല്‍ ഓര്‍ക്കുന്നു. മരണം മുന്നില്‍ കണ്ടെങ്കിലും സര്‍വ ശക്തിയും എടുത്ത് അവള്‍ എഴുന്നേറ്റു വാതില്‍ അകത്തുനിന്നു പൂട്ടി. കാമുകനായ വിന്‍സന്റ് ബ്രൂണോയെ ഫോണില്‍ വിളിച്ചു. തുടര്‍ന്നു പൊലീസിനെയും. അവരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

മിഷേലിന്റെ മുറിയില്‍ രക്തം തളംകെട്ടി നിന്നിരുന്നു. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ജനാല തകര്‍ക്കപ്പെട്ടിരുന്നതായി കണ്ടെത്തി. മിഷേലിന്റെ മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. കലിഫോര്‍ണിയയെ ഭീതിയിലാഴ്ത്തിയ കൊലയാളിയിലേക്ക് സ്റ്റീഫന്റെ സംശയം നീണ്ടു. മിഷേലിന്റെ മുറിയില്‍ കണ്ട രക്തക്കറ തെരുവിലും കണ്ടതോടെ അന്വേഷണം ആ വഴിയായി. ഹോളിവുഡ് റിപ്പറുടെ പഴയ കേസുകള്‍ സ്റ്റീഫന്‍ പഠിച്ചു. രക്തത്തിന്റെ സാന്നിധ്യം കണ്ടിടത്തെ താമസക്കാരെ ചോദ്യം ചെയ്തു. അവിടെയും അയല്‍ക്കാരുടെ കൂട്ടത്തില്‍ ഗാര്‍ജ്യുലോയെ കണ്ടെത്തി. മുന്‍പു മരണം നടന്ന രണ്ടിടത്തും അയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സ്റ്റീഫന്‍ ഏതാണ്ട് ഉറപ്പിച്ചു. മിഷേല്‍ അക്രമിയെ തിരിച്ചറിഞ്ഞതോടെ ഇയാള്‍ ജയിലിലാവുകയായിരുന്നു. 2008 ജൂണ്‍ ആറിനായിരുന്നു അറസ്റ്റ്.

എന്നാല്‍ കൊലയാളി മറ്റാരോ ആയിരുന്നുവെന്നും തന്നെ അന്വേഷണ ഏജന്‍സികള്‍ കുടുക്കുകയായിരുന്നുവന്നും ആണ് ഗര്‍ഗിയൂളോയുടെ നിലപാട്. മൈക്കി‍ള്‍ ഗാര്‍ജ്യൂലോ കുറ്റക്കാരനാണെന്നു കോടതി വിധിച്ചിട്ടും അയാള്‍ കുറ്റം നിഷേധിച്ചു. മരണ ശിക്ഷ വിധിച്ചപ്പോള്‍ കോടതിയില്‍ വികാര നിര്‍ഭരനായി. ‍​ 1993ല്‍ ഇലിനോയിയില്‍ ട്രിഷ്യ എന്ന പതിനെട്ടുകാരി കൊല്ലപ്പെട്ട കേസിലും ഇയാള്‍ പ്രതിയാണ്. ട്രിഷ്യയെ വീടിനു പിന്നില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസിന്റെ സംശയ നിഴലിലായതോടെ 1998ല്‍ ഇയാള്‍ ലൊസാഞ്ചലസിലേക്കു കടന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Media Mangalam
Top