Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശ്വാസകോശ കാൻസര്‍ സ്ഥിരീകരിച്ചു; ലിയോ പതിനാലാമൻ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

ശ്വാസകോശ കാൻസര്‍ സ്ഥിരീകരിച്ചു; ലിയോ പതിനാലാമൻ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

Media Mangalam 1 week ago

റോം: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കല്‍ ബുള്ളറ്റിൻ അറിയിച്ചു.

ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു സാമ്പിളുകള്‍ പരിശോധിച്ചതിലാണ് ലങ് അഡിനോകാർസിനോമ കണ്ടെത്തിയത്. 71 വയസ്സുകാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിലെ താഴത്തെ ലോബ് നീക്കം ചെയ്തിരുന്നു.

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും മാർപാപ്പ സാധാരണ നിലയില്‍ ബോധം വീണ്ടെടുത്ത് ആശുപത്രിയില്‍ വിശ്രമത്തിലാണെന്നും മുഖ്യ സർജൻ പ്രഫ. സ്റ്റെഫാനോ മാർഗരിറ്റോർ വ്യക്തമാക്കി. രോഗം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ആരോഗ്യസ്ഥിതി പരിഗണിച്ച്‌ ഒക്ടോബർ 20 വരെ മാർപാപ്പയുടെ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. നവംബർ ആദ്യം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ലാറ്റിൻ അമേരിക്കൻ പര്യടനത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് റിപ്പോർട്ട്.

1955-ല്‍ ഷിക്കാഗോയില്‍ ജനിച്ച റോബർട്ട് പ്രിവോസ്റ്റാണ് ലിയോ പതിനാലാമൻ എന്ന പേരില്‍ മാർപാപ്പയായത്. സമീപകാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് റിപ്പോർട്ട് ചെയ്തിരുന്നില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam