Saturday, 25 Sep, 6.02 pm Media Mangalam

കേരളം വാര്‍ത്തകള്‍
തീയേറ്ററുകള്‍ ഉടനെ തുറക്കില്ല; ഹോട്ടലുകളിലും ബാറുകളിലും പ്രവേശന അനുമതി; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം : കോവിഡ് അവലോകന യോഗത്തിന് ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതിന് തടസമില്ലെന്നും ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്കാണ് ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശന അനുമതിയുള്ളത്. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അതേസമയം സംസ്ഥാനത്തെ തീയേറ്ററുകള്‍ തത്കാലം തുറക്കില്ല. തീയേറ്ററുകള്‍ തുറക്കണമെന്ന ആവിശ്യം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. കോവിഡ് കുറയാത്ത സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചു.

Tags

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Media Mangalam
Top