Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവല്ലയിലെ പെരിങ്ങരയില്‍ തോട്ടിലെ നിലയില്ലാ കയത്തില്‍ വീണു; വയോധികയ്ക്ക് രക്ഷകരായി അഗ്നിശമനസേന

തിരുവല്ലയിലെ പെരിങ്ങരയില്‍ തോട്ടിലെ നിലയില്ലാ കയത്തില്‍ വീണു; വയോധികയ്ക്ക് രക്ഷകരായി അഗ്നിശമനസേന

Media Mangalam 13 hrs ago

തിരുവല്ല: പത്തനംതിട്ടയില്‍ കയത്തില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പത്തനംതിട്ട തിരുവല്ലയിലെ പെരിങ്ങരയില്‍ തോട്ടിലെ നിലയില്ലാ കയത്തിലാണ് വയോധിക വീണത്.

പെരിങ്ങര പഞ്ചായത്ത്‌ ഒമ്പതാം വാർഡില്‍ വടക്കേ ചേലയില്‍ വീട്ടില്‍ അംബിക എന്ന 80കാരിക്കാണ് അഗ്നിശമനസേന രക്ഷകരായത്.

ഓർമ തകരാറുള്ള വയോധിക അബദ്ധത്തില്‍ വീടിനു സമീപത്തെ തോട്ടിലേക്ക് തെന്നി വീഴുകയായിരുന്നു. നിലയില്ലാ കയത്തില്‍ വീണ ഭയത്തില്‍ വീണ വയോധിക തോട്ടിലേക്ക് വീണു കിടന്നിരുന്ന വള്ളിയില്‍ പിടിച്ച്‌ കിടന്നാണ് ജീവൻ രക്ഷിച്ചത്. സംഭവം അറിഞ്ഞ് തിരുവല്ലയില്‍ നിന്നും എത്തിയ അംഗങ്ങള്‍ ചേർന്ന് റോപ്‌, ലാഡർ എന്നിവ ഉപയോഗിച്ച്‌ അംബികയെ സഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

അപകടത്തില്‍ അംബികക്ക് നിസാര പരിക്കുകള്‍ ഉണ്ടായി. ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ സുജിത്ത്, ഉദ്യോഗസ്ഥരായ ശ്രീകാന്ത്, അനില്‍ കുമാർ, രാഹുല്‍, അജ്മല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രവർത്തനം. ഉദ്യോഗസ്ഥരുടെ തക്ക സമയത്തെ ഇടപെടലാണ് വയോധികയുടെ ജീവൻ രക്ഷിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam