Dailyhunt
തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കമ്പനികള്‍ക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി കുവൈത്ത്

തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കമ്പനികള്‍ക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി കുവൈത്ത്

Media Mangalam 3 weeks ago

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ശമ്പള വിതരണം വൈകിയാല്‍ ബന്ധപ്പെട്ട കമ്പനികള്‍ക്കെതിരെ നിയമനടപടികളും കമ്പനി ഫയല്‍ സസ്‌പെൻഷനും ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി അധികൃതർ.

ശമ്പളം സമയത്ത് ലഭിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

തൊഴിലാളികളുടെ ശമ്പളം 'റെഡ് ലൈൻ' ആണെന്ന് അധികൃതർ വ്യക്തമാക്കിയതോടെ, വേതനവിതരണത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് ഉണ്ടാകില്ലെന്ന സൂചനയും നല്‍കി.

വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സർക്കാർ പൂർണ്ണ പ്രതിബദ്ധമാണെന്നും, തൊഴില്‍ നിയമങ്ങള്‍ കർശനമായി നടപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam