തിരുവനന്തപുരം: കഴിഞ്ഞ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച 'കാഫിർ സ്ക്രീൻഷോട്ട്' സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
കോഴിക്കോട് റൂറല്‍ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഇനി കേസിന്റെ അന്വേഷണം നടക്കുക. വടകര സ്റ്റേഷനിലെ എസ്‌എച്ചഒ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെയാണ് ഈ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

