Dailyhunt
വയനാട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍

വയനാട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍

Media Mangalam 1 week ago

യനാട്: വിനോദയാത്രയ്ക്കിടെ വയനാട്ടിലെ ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികള്‍ മരിച്ചു. കോഴിക്കോട് കൊടുവളളിയില്‍ നിന്നുള്ള മൂന്ന് വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്.

ഇവരില്‍ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മുബഷീർ എന്ന കുട്ടി പുഴയില്‍ മുങ്ങിത്താഴുന്നതായി കണ്ട് രക്ഷിക്കാൻ ചാടിയതായിരുന്നു ഇരുവരും.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. മൈസൂരിലെ വിനോദയാത്ര കഴിഞ്ഞു മടങ്ങും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട മുബഷീറിനെ രക്ഷിക്കുകയും ചെയ്തു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam