Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടിലെ മാലിന്യങ്ങള്‍ നഗരസഭ അധികൃതര്‍ ശേഖരിക്കുന്നില്ല, വ്യത്യസ്തമായ പ്രതിഷേധവുമായി വീട്ടുടമസ്ഥൻ; കൗണ്‍സിലര്‍ക്കൊപ്പമെത്തി നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നില്‍ മാലിന്യം തള്ളി

വീട്ടിലെ മാലിന്യങ്ങള്‍ നഗരസഭ അധികൃതര്‍ ശേഖരിക്കുന്നില്ല, വ്യത്യസ്തമായ പ്രതിഷേധവുമായി വീട്ടുടമസ്ഥൻ; കൗണ്‍സിലര്‍ക്കൊപ്പമെത്തി നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നില്‍ മാലിന്യം തള്ളി

Media Mangalam 4 months ago

തൃക്കാക്കര: തൃക്കാക്കര നഗരസഭ അധികൃതർ വീട്ടിലെ മാലിന്യം ശേഖരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നഗരസഭയ്ക്ക് മുന്നില്‍ മാലിന്യം തള്ളി വീട്ടുടമസ്ഥൻ.

നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നില്‍ ആണ് വീട്ടുടമസ്ഥൻ മാലിന്യം കൊണ്ടുവന്നു തള്ളിയത്. തൃക്കാക്കര നഗരസഭയിലെ എൻജിഒ ക്വാർട്ടേഴ്സ് വാർഡിലെ താമസക്കാരനായ സുനില്‍ ആണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. വീട്ടിലെ മാലിന്യം ശേഖരിക്കാൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അധികൃതർ എത്തുന്നില്ലെന്നായിരുന്നു സുനില്‍ പറഞ്ഞത്. നഗരസഭയിലെ ഭരണകക്ഷി കൗണ്‍സിലർക്കൊപ്പമെത്തിയാണ് സുനില്‍ കവാടത്തിന് മുന്നില്‍ മാലിന്യം തള്ളിയത്.

കെട്ടിക്കിടക്കുന്ന മാലിന്യം ശേഖരിക്കണമെന്ന് പല തവണ സുനില്‍ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പരാതി ഉന്നയിച്ചിട്ടും മാലിന്യം ശേഖരിക്കാൻ ആരും എത്തിയിരുന്നില്ല. തുടർച്ചയായി അവഗണന നേരിട്ടതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് സുനില്‍ കടന്നത്. എൻജിഒ ക്വാർട്ടേഴ്സ് വാർഡിലെ ഈ പ്രശ്നത്തില്‍ ഭരണകക്ഷി കൗണ്‍സിലറുടെ ഒത്താശയോടെ നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നില്‍ തന്നെ മാലിന്യം തള്ളാൻ സുനില്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭയുടെ മാലിന്യശേഖരണത്തിലെ വീഴ്ച പുറത്തുകൊണ്ടുവന്ന ഈ പ്രതിഷേധം കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ നടന്നത് നഗരസഭയ്ക്കുള്ളില്‍ ചർച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam