Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വി.ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യനയപ്രഖ്യാപനം ഇന്ന് രാവിലെ 9 മണിക്ക്; യുഡിഎഫ് ഗ്യാരണ്ടികള്‍ക്ക് ഊന്നല്‍ നല്‍കിയാകും പ്രഖ്യാപനമെന്ന് വിവരം

വി.ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യനയപ്രഖ്യാപനം ഇന്ന് രാവിലെ 9 മണിക്ക്; യുഡിഎഫ് ഗ്യാരണ്ടികള്‍ക്ക് ഊന്നല്‍ നല്‍കിയാകും പ്രഖ്യാപനമെന്ന് വിവരം

Media Mangalam 1 week ago

തിരുവനന്തപുരം: വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ യുഡിഎഫ് സര്‍ക്കാറിന്റെ ആദ്യനയപ്രഖ്യാപനം ഇന്ന് രാവിലെ 9 മണിക്ക് നടക്കും.

യുഡിഎഫ് ഗ്യാരണ്ടികള്‍ ഊന്നിയായിരിക്കും നയപ്രഖ്യാപനം. സ്ത്രീകളുടെ സൗജന്യയാത്രയും പെന്‍ഷനും, വയോജനവകുപ്പ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച്‌ നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമുണ്ടാകുമെന്നാണ് വിവരം. ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും, വയോജനവകുപ്പ് രൂപീകരിച്ചത് അടക്കമുള്ള പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാവുക. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍,സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍,ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നോട്ട് പോക്ക്,പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണകള്‍ അടക്കം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam