Dailyhunt
വിഷുവിന് മലയാളികളുടെ കണ്ണുതള്ളിച്ച്‌ കെഎസ്‌ആര്‍ടിസിയുടെ കൊള്ളനിരക്ക്; എറണാകുളത്തെത്താൻ ഈടാക്കുന്നത് 5000 രൂപ

വിഷുവിന് മലയാളികളുടെ കണ്ണുതള്ളിച്ച്‌ കെഎസ്‌ആര്‍ടിസിയുടെ കൊള്ളനിരക്ക്; എറണാകുളത്തെത്താൻ ഈടാക്കുന്നത് 5000 രൂപ

Media Mangalam 3 weeks ago

ചെന്നൈ: വിഷുവിന് കെഎസ്‌ആർടിസിയുടെ ടിക്കറ്റ് കൊള്ള. നാട്ടിലെത്താൻ മലയാളികളില്‍ നിന്ന് ഈടാക്കുന്നത് അമിത ചാർജ്.

ഏറ്റവും കൂടുതല്‍ പേർ നാട്ടിലേക്കു പോകുന്ന 10ന് എറണാകുളം ബസിലെ ചാർജ് 5000 രൂപയാണ്. തുടർന്നുള്ള ദിവസങ്ങളിലും 2,000ത്തിനു മുകളിലാണു ചാർജ്. പുതുതായി നിരത്തിലിറക്കിയ എസി സ്ലീപ്പർ ബസിലാണ് ഡൈനമിക് പ്രൈസിങ് എന്ന പേരില്‍ കൊള്ളനിരക്ക് ഈടാക്കുന്നത്.

രാത്രി 8.30ന് കിലാമ്ബാക്കത്ത് നിന്നു പുറപ്പെടുന്ന ബസില്‍ 1,640 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. എന്നാല്‍ വെള്ളിയാഴ്ചത്തെ (10) ചാർജ് 2,456 രൂപയാണ്. 11നും 13നും 2179 രൂപ. യാത്രക്കാർ കുറവുള്ള 12, 14 ദിവസങ്ങളില്‍ 1640 രൂപ മാത്രമാണ് ഈടാക്കുന്നത്. ട്രെയിനില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതിനാലും വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതിനാലും കൂടിയ ചാർജ് നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. രാത്രി 8.30ന് കിലാമ്ബാക്കത്ത് നിന്നു പുറപ്പെടുന്ന ബസ് ഗുഡുവാഞ്ചേരി, സിംഗപെരുമാള്‍ കോവില്‍, തിണ്ടിവനം, വില്ലുപുരം, സേലം, കോയമ്ബത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, അങ്കമാലി, വൈറ്റില ഹബ് വഴിയാണ് സർവീസ്. രാവിലെ 8.30ന് സൗത്തിലെ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലെത്തും.

10ന് വൈകിട്ട് 6.30ന് നോണ്‍ എസി സൂപ്പർ ഡീലക്സ് എയർ ബസും സർവീസ് നടത്തുന്നുണ്ടെങ്കിലും പുറപ്പെടുന്ന സമയം കണക്കിലെടുക്കുമ്ബോള്‍ 8.30നുള്ള സ്ലീപ്പർ ബസാണു മിക്കവർക്കും അനുയോജ്യം. 6.30ന് കിലാമ്ബാക്കത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.25ന് എറണാകുളത്തെത്തും. 1,261 രൂപയാണു ചാർജ്.

∙ കുതിച്ചുയർന്ന് വിമാന നിരക്ക്

വിഷുവിന് നാട്ടിലെത്താൻ വിമാന സർവീസുകള്‍ തിരക്കിയവരുടെ കണ്ണ് തള്ളിച്ചാണു ടിക്കറ്റ് ചാർജ്. തിരുവനന്തപുരത്തേക്ക് 10, 11 തീയതികളില്‍ 7,433 രൂപ, 12, 13 തീയതികളില്‍ 6,724, 14ന് 7091 രൂപ എന്നിങ്ങനെയാണു ചാർജ്. കൊച്ചിയിലേക്ക് 10ന് 6913, 11ന് 6782, 12ന് 6329. 13നും 14നും 5,130 രൂപയാണെന്നതു നേരിയ ആശ്വാസമാണ്. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ചാർജ് 'അതുക്കും മേലെ'യാണ്. കോഴിക്കോട്ടേക്ക് 10ന് 7174, 11ന് 8208, 12ന് 9396, 13ന് 6782. കണ്ണൂരിലേക്ക് 10ന് 12,000ന് മുകളിലും 12ന് 10,000ന് മുകളിലുമാണ് ചാർജ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam