Dailyhunt
വിശ്വാസ പ്രഭയില്‍ പരുമല; പരുമല തിരുമേനിയുടെ 119-ാം ഓര്‍മപ്പെരുന്നാളിന് തുടക്കമായി

വിശ്വാസ പ്രഭയില്‍ പരുമല; പരുമല തിരുമേനിയുടെ 119-ാം ഓര്‍മപ്പെരുന്നാളിന് തുടക്കമായി

Media Mangalam 4 years ago

പരുമല: പ്രാര്‍ത്ഥനയുടെ കൊടി കീഴില്‍ തിരുമേനിയുടെ 119-ാം ഓര്‍മപ്പെരുന്നാളിന് തുടക്കമായി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കൊടിയേറ്റ് നടത്തി.

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, അലക്സിയോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പള്ളിയില്‍ പ്രാര്‍ഥനയ്ക്കു ശേഷം പടിഞ്ഞാറേ കുരിശടിയിലേക്ക് വൈദികരും വിശ്വാസികളും പ്രദക്ഷിണമായി നീങ്ങി. പ്രധാന കൊടിയേറ്റിനെ തുടര്‍ന്ന് പള്ളിമുറ്റത്തെ കൊടിമരത്തിലും കിഴക്കേ കൊടിമരത്തിലും കൊടിയേറ്റി. സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ.ജോണ്‍, മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി.കുര്യാക്കോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടര്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. തീര്‍ഥാടന വാരാഘോഷം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ജോസഫ് തറയില്‍ സന്ദേശം നല്‍കി. പെരുന്നാള്‍ നവംബര്‍ 2ന് സമാപിക്കും.

Tags

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam