Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഴിഞ്ഞം സ്വര്‍ണപ്പണയ തട്ടിപ്പില്‍ ആറ് കുടുംബങ്ങള്‍ കൂടി പരാതിയുമായി രംഗത്ത്; സിന്ധുവിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും

വിഴിഞ്ഞം സ്വര്‍ണപ്പണയ തട്ടിപ്പില്‍ ആറ് കുടുംബങ്ങള്‍ കൂടി പരാതിയുമായി രംഗത്ത്; സിന്ധുവിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും

Media Mangalam 4 months ago

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പ് കേസില്‍ പ്രതിയായ സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. ആറു കുടുംബങ്ങള്‍ കൂടി പൊലീസില്‍ പരാതി നല്‍കിയതോടെ കേസിന്റെ വ്യാപ്തി വർധിച്ചു.

സിന്ധു നേരത്തെയും മൂന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കേസിലെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിന്ധുവിനെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇതിനിടെ, സ്വർണം പണയം വെക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന സിന്ധുവിന്റെ ശബ്ദരേഖയും പുറത്തുവന്നു. തിരുവനന്തപുരം നഗരത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ സ്വർണം ഈടായി വെച്ചാല്‍ കൂടുതല്‍ തുക ലഭിക്കുമെന്ന് ശബ്ദരേഖയില്‍ പറയുന്നുണ്ട്. വസ്തു പണയം വെച്ചാലും ഉയർന്ന തുക വായ്പയായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ സമീപിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സ്വർണാഭരണങ്ങളുടെ യഥാർത്ഥ ഉടമകളുടെ പേര് രേഖപ്പെടുത്താതെയായിരുന്നു പല ഇടപാടുകളും നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സിന്ധുവിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ വിവരം. അതേസമയം, നിരവധി പരാതിക്കാർക്ക് സ്വർണം പണയം വെച്ചതിന്റെ രേഖകള്‍ കൈവശമില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam