Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വോട്ടെണ്ണല്‍ ദിനം; കോഴിക്കോട് ജില്ലയില്‍ 39 മണിക്കൂര്‍ ഡ്രൈ ഡേ

വോട്ടെണ്ണല്‍ ദിനം; കോഴിക്കോട് ജില്ലയില്‍ 39 മണിക്കൂര്‍ ഡ്രൈ ഡേ

Media Mangalam 3 weeks ago

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം പ്രഖ്യാപിച്ചു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർ സിങ് 39 മണിക്കൂർ നീളുന്ന ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 3ന് വൈകീട്ട് 6 മണി മുതല്‍ മെയ് 5ന് രാവിലെ 9 മണിവരെ ജില്ലയില്‍ മദ്യവില്‍പ്പന പൂർണ്ണമായും നിരോധിച്ചിരിക്കും.

ഇതനുസരിച്ച്‌ കള്ളുഷാപ്പുകള്‍, ബിവറേജസ് ഔട്ട്‌ലറ്റുകള്‍, വിദേശമദ്യ വില്‍പ്പന കേന്ദ്രങ്ങള്‍, ബാറുകള്‍, ബിയർ-വൈൻ പാർലറുകള്‍ എന്നിവ അടച്ചിടേണ്ടതാണ്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബുകള്‍ തുടങ്ങി മദ്യം വിളമ്പുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.

നിരോധന ഉത്തരവ് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കും സിറ്റി, റൂറല്‍ പൊലീസ് മേധാവികള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി, കേരള അബ്കാരി ആക്ടിലെ വകുപ്പ് 54 എന്നിവ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam