Dailyhunt
'യുഡിഎഫിന്റെ വിജയത്തിന് ശേഷവും വിസ്മയം തുടരും'; രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലെന്ന് പ്രതിപക്ഷ നേതാവ്

'യുഡിഎഫിന്റെ വിജയത്തിന് ശേഷവും വിസ്മയം തുടരും'; രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലെന്ന് പ്രതിപക്ഷ നേതാവ്

Media Mangalam 1 week ago

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാൻ സാധിച്ചില്ലെങ്കില്‍ താൻ രാഷ്ട്രീയ പ്രവർത്തനം നിർത്തി 'രാഷ്ട്രീയ വനവാസത്തിന്' പോകുമെന്ന് വി.ഡി. സതീശൻ പലവട്ടം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് തന്റെ ആത്മവിശ്വാസമാണെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും എന്നും അതുകൊണ്ട് തനിക്ക് രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. പ്രചാരണ ചൂടിനിടയിലും മീഡിയ മംഗളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ് വി ഡി സതീശൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വി.ഡി. സതീശനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം മീഡിയ മംഗളം യുട്യൂബ് ചാനലില്‍ കാണാം.

https://www.youtube.com/embed/OXusF_OYNqQ?feature=oembed
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam