Saturday, 25 Sep, 7.39 am Media One TV

കേരളം
ആപ്പിള്‍ എ ഡേ ഫ്ലാറ്റ് തട്ടിപ്പ്; പണം തിരിച്ചു നല്‍കാതെ കമ്ബനി

ആപ്പിള്‍ എ ഡേ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ തുക ഇനിയും കിട്ടിയില്ലെന്ന് നിക്ഷേപകര്‍. തൈക്കാട്ടുശ്ശേരിയില്‍ ഫ്ലാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് പറഞ്ഞായിരുന്നു കമ്ബനി പണം വാങ്ങിയത്. റിസീവര്‍ ഭരണത്തിന് കോടതി ഉത്തരവിട്ടിട്ടും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതി.

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് മാവേലിക്കര സ്വദേശിയായ സി സുരേഷ് കുമാര്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന് പണം നല്‍കിയത്. പരസ്യം കണ്ടാണ് 2008ല്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച സുരേഷ് പണം കൈമാറുന്നത്. തൈക്കാട്ടുശ്ശേരിയില്‍ നാനോ ഹോം എന്ന പേരില്‍ പണിയുന്ന ഫ്ലാറ്റിനായി 2009ല്‍ എട്ട് ലക്ഷം രൂപ കമ്ബനിക്ക് കൈമാറി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫ്ലാറ്റിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നില്ല. ഇതിനിടെ താന്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കി. പന്നീട് മൂന്ന് തവണകളായി 2011 ഒക്ടോബറോടെ മുഴുവന്‍ തുകയും മടക്കി നല്‍കാമെന്ന് കമ്ബനി ഉറപ്പ് നല്‍കുകയും എന്നാല്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കിയിട്ടുമില്ലെന്ന് സുരേഷ് പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന സമയത്താണ് പാലക്കാട് സ്വദേശി ബല്‍ക്കീസ് അബ്ദുള്‍ ഹക്കീം രണ്ട് ഫ്ലാറ്റുകള്‍ക്കായി പണം നല്‍കിയത്. 11 ലക്ഷം രൂപ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന് കൈമാറി. സുരേഷിന് സമാനമായ അനുഭവമാണ് ഇവര്‍ക്കും ഉണ്ടായത്. നിലിവില്‍ റിസീവര്‍ ഭരണത്തിലാണ് കമ്ബനി. റിസീവറെ ബന്ധപ്പെട്ടിട്ടും പണം ലഭിക്കുന്നില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.

അതേസമയം ഭൂമി വില്‍പ്പനയിലെ കാലതാമസം മൂലമാണ് പണം നല്‍കാന്‍ സാധിക്കാത്തതെന്ന് റിസീവര്‍ അഡ്വ.വിനോദ് മാധവന്‍ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top