ദേശീയം
ഡല്‍ഹി സംഘര്‍ഷം : അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താഴ്ചയിലേക്ക് ചാടി പൊലീസുകാര്‍

റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന കിസാന്‍ പരേഡിനിടെ നടന്ന അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മതില് ചാടുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ട ചെങ്കോട്ടയില്‍ നിന്നുള്ള ഒരു വിഡിയോയില്‍ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസുകാര്‍ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് ചാടുന്നതായി കാണാം.
# | Delhi: Protestors attacked Police at Red Fort, earlier today. #FarmersProtest pic.twitter.com/LRut8z5KSC
— ANI (@ANI) January 26, 2021
പൊലീസുകാരെയും അര്‍ധസൈനികരെയും ലാത്തികൊണ്ടും വടികള്‍കൊണ്ടും തല്ലുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഒരു ഡസനിലധികം പൊലീസുകാര്‍ക്ക് നേരെയാണ് ആര്‍ത്തലച്ചു വന്ന ജനക്കൂട്ടം ആക്രമിച്ചത്. കുറച്ച് പൊലീസുകാര്‍ ചെറുത്തുനില്ക്കാന് ശ്രമിച്ചെങ്കിലും അക്രമം രൂക്ഷമായതോടെ മതില് ചാടുകയായിരുന്നു.
related stories
-
പ്രധാന വാര്‍ത്തകള്‍ മ്യാന്മര് പട്ടാളത്തോട് മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ
-
പ്രധാന വാര്‍ത്തകള്‍ അംബാനിക്ക് ഭീഷണി: കാറുടമയുടേത് കൊലപാതകമെന്ന് എ.ടി.എസ്
-
രാജ്യാന്തരം 'അരുത്, വെടിവയ്ക്കരുത്'; പട്ടാളത്തിന് മുന്പില് മുട്ടുകുത്തി യാചിച്ച്...