ദേശീയം
കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

കര്‍ഷക നിയമത്തിനെതിരായ ദില്ലി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. ഡല്‍ഹി നിരംഗാരി സമാഗം ഗ്രൗണ്ടില്‍ കര്‍ഷകര്‍ക്ക് സമ്മേളിക്കാമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.
കര്‍ഷക മാര്‍ച്ചിന് നേരെ വിവിധ ഇടങ്ങളില്‍ പൊലീസ് ബലപ്രയോഗം നടത്തി. ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു.
പൊലീസ് അക്രമത്തിനിടെ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജലപീരങ്കിക്ക് പുറമെ, നിരവധി തവണ കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചിട്ടുണ്ട്.