Friday, 24 Sep, 10.24 am Media One TV

പ്രധാന വാര്‍ത്തകള്‍
ഒരു വയസ്സുകാരനെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊന്നു; അമ്മൂമ്മ അറസ്റ്റില്‍

കോയമ്ബത്തൂര്‍: പേരക്കുട്ടിയെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ അമ്മൂമ്മ അറസ്റ്റില്‍. കോയമ്ബത്തൂര്‍ ആര്‍.എസ് പുരത്താണ് സംഭവം. അമ്ബത്തിയഞ്ചുകാരിയായ നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. ഒരു വയസ്സുകാരനായ ദുര്‍ഗേഷ് ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകള്‍ നന്ദിനിയുടെ രണ്ടാമത്തെ മകനാണ് ദുര്‍ഗേഷ്. ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സായ്ബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

കുട്ടി കരഞ്ഞ വേളയിലാണ് നാഗലക്ഷ്മി വായില്‍ പ്ലാസ്റ്റിക് കവര്‍ തിരുകി വച്ചത്. പിന്നീട് കുട്ടിയെ തൊട്ടിലില്‍ കിടത്തി നാഗലക്ഷ്മി വീട്ടുജോലിയില്‍ ഏര്‍പ്പെട്ടു. വായില്‍ കുരുങ്ങിയ കവര്‍ പിന്നീട് ശ്വാസതടസ്സത്തിന് കാരണമാകുകയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവത്തില്‍ പരിശോധന നടത്തിയത്.

ചോദ്യം ചെയ്യലിനിടെ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി പറഞ്ഞിരുന്നു. നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top