Monday, 20 Sep, 7.14 pm Media One TV

പ്രധാന വാര്‍ത്തകള്‍
ഫ്ലിപ്‍കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡേയ്സ് പടിവാതില്‍ക്കല്‍; പുറത്തിറങ്ങുന്നത് 6 പുതിയ മൊബൈല്‍ മോഡലുകള്‍

ഇന്ത്യയില്‍ എല്ലാ പ്രാവശ്യവും കോടിക്കണക്കിന് രൂപയുടെ വില്‍പ്പന നടക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് ഉത്സവങ്ങളാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍സും.

ഇത്തവണത്തെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആറ് മൊബൈല്‍ ബ്രാന്‍ഡുകളുടെ പുതിയ മോഡലുകളുടെ ലോഞ്ചിങ് കൂടി ഇതിനോടൊപ്പം നടക്കും. മോട്ടറോള, ഒപ്പോ, പോകോ, റിയല്‍മി, സാംസങ്, വിവോ എന്നീ കമ്ബനികളുടെ പുതിയ മോഡലുകളാണ് ഇത്തവണ പുറത്തിറങ്ങുക.

സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള ഇടവേളകളിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങുക. അതേസമയം ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ കൃത്യമായ തീയതി ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ഫോണുകള്‍ പുറത്തിറക്കാനായി മാത്രം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനുള്ളില്‍ ഒരു മൈക്രോ സൈറ്റ് തുറന്നിട്ടുണ്ട്.

റിയല്‍മി നാസ്‌റോ 50 സിരീസ് ഫോണ്‍ സെപ്റ്റംബര്‍ 24നാണ് പുറത്തിറങ്ങുക. ഉച്ചയ്ക്ക് 12.30നാണ് വിര്‍ച്വല്‍ ലോഞ്ചിങ് ആരംഭിക്കുക. റിയല്‍മി നാസ്‌റോ 50, നാസ്‌റോ 50 പ്രോ എന്നീ മോഡലുകളാണ് ഈ ശ്രേണിയില്‍ പുറത്തിറങ്ങുക. കൂടാതെ റിയല്‍മി ബാന്‍ഡ് 2 വും സ്മാര്‍ട്ട് ടിവിയായ നിയോയുടെ 32 ഇഞ്ച് മോഡലും ഇതിനോടൊപ്പം പുറത്തിറങ്ങും.

സാംസങിന്റെ ഗ്യാലക്‌സി എം52 5ജി മോഡല്‍ സെപ്റ്റംബര്‍ 28 നാണ് പുറത്തിറങ്ങുക. ഇതിന്റെ ടീസര്‍ ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തിറക്കിയെങ്കിലും ഫോണ്‍ ആദ്യം ലോഞ്ച് ചെയ്യുക ആമസോണ്‍ വഴിയാകുമെന്നാണ് സൂചന. എന്നിരുന്നാലും സെപ്റ്റംബര്‍ 28 ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 ന് സാംസങ് ഫോണ്‍ പുറത്തിറക്കും.

സെപ്റ്റംബര്‍ 27നാണ് ഓപ്പോയുടെ പുതിയ മോഡല്‍ പുറത്തിറങ്ങുക. ഓപ്പോ എ55 എന്ന മോഡലാണ് പുറത്തിറങ്ങുക എന്നതാണ് സ്ഥിരീകരിക്കാത്ത വിവരം.

പോകോയുടെയും വിവോയുടെയും പുതിയ മോഡല്‍ സെപ്റ്റംബര്‍ 30നാണ് പുറത്തിറങ്ങുക. മോട്ടറോളയുടെ പുതിയ മോഡല്‍ ഒക്ടോബര്‍ ഒന്നിനും വിപണിയിലെത്തും. ഈ മൂന്ന് കമ്ബനികളും ഏത് മോഡലാണ് പുറത്തിറക്കുക എന്നതിനെ കുറിച്ച്‌ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top