Wednesday, 15 Sep, 6.40 pm Media One TV

പ്രധാന വാര്‍ത്തകള്‍
പോസിറ്റീവാകട്ടെ, നെഗറ്റീവാകട്ടെ; യൂട്യൂബ് കമന്‍റ് വായിക്കാം, നൂറു ഭാഷകളില്‍

പോസിറ്റീവാകട്ടെ, നെഗറ്റീവാകട്ടെ യൂട്യൂബ് വിഡിയോകള്‍ക്ക് കീഴിലുള്ള കമന്‍റുകള്‍ ഇനി നൂറു ഭാഷകളില്‍ വായിക്കാം. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഡച്ച്‌, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, മാന്‍ഡരിന്‍ തുടങ്ങീ 100 ഭാഷകളിലാണ് ഈ സൗകര്യം ലഭിക്കുക. ഓരോ കമന്‍റിനും കീഴിലുള്ള ബട്ടണിലൊന്ന് അമര്‍ത്തുകയേ വേണ്ടൂ, കമന്‍റ് മറ്റു ഭാഷകളില്‍ വായിക്കാം.

യൂട്യൂബിന്റെ മൊബൈല്‍ ആപ് ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. ആന്‍ഡ്രോയിഡിലും ഐ.ഓ.എസ്സിലും ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് യൂട്യൂബ് ട്വിറ്റര്‍ വഴി അറിയിച്ചു.

നിങ്ങളുടെ നേറ്റീവായി സെറ്റ് ചെയ്ത ഭാഷയിലേക്കാണ് കമന്‍റ് ഭാഷാന്തരം ചെയ്യാനാവുക. ഉദാഹരണം: ഇംഗ്ലീഷാണ് നോറ്റീവ് ഭാഷയെങ്കില്‍ മറ്റു ഭാഷകളിലെ കമന്‍റുകളള്‍ക്ക് താഴെ 'ട്രാന്‍സലേറ്റ് ടു ഇംഗ്ലീഷ്' എന്ന് കാണിക്കുന്നിടത്ത് ക്ലിക്ക് ചെയ്താല്‍ ഇംഗ്ലീഷില്‍ വായിക്കാനാകും.

ലൈക്ക്, ഡിസ്‌ലൈക്ക്, കമന്‍റ് ബട്ടണുകള്‍ക്ക് മുകളിലായിട്ടാണ് ഈ സൗകര്യം കാണുക. എല്ലാ കമന്‍റുകളിലും തനിയോ ഭാഷാന്തരം നടക്കില്ല.

ആപ്പിന് ആഗോളതലത്തില്‍ റീച്ച്‌ സൃഷ്ടിക്കാനാണ് ഈ മാറ്റം. ഇതുവഴി ഇതര ഭാഷാ വിഡിയോകളിലെ കമന്‍റ് സെക്ഷനില്‍ നടക്കുന്നത് മറ്റു ഭാഷ സംസാരിക്കുന്നവര്‍ക്ക് മനസ്സിലാക്കാനാകും. മിക്ക വിഡിയോകളും സബ്‌ടൈറ്റില്‍ സഹിതമാണ് പുറത്തിറങ്ങുന്നത്. അതിനാല്‍ അവയ്ക്ക് പലയിടങ്ങളിലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. മൊബൈല്‍ ആപ്പിനൊപ്പം യൂട്യൂബ് വെബിനും കമന്‍റ് ഭാഷാന്തരം ചെയ്യാനുള്ള സൗകര്യം ലഭ്യമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ചില ഉപഭോക്താക്കള്‍ക്ക് വിഡിയോ തലക്കെട്ടും വിവരണങ്ങളും ബ്രൗസ് ചെയ്യുമ്ബോള്‍ തന്നെ പരിഭാഷപ്പെടുത്തി നല്‍കിയിരുന്നു. ഇത് പുതിയ ഉള്ളടക്കം കണ്ടെത്താന്‍ അവരെ സഹായിച്ചെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

Now on mobile: A 'Translate' button for YouTube comments in over 100 languages

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top