ദേശീയം
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ല; അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നത് നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു

ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു.
ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരെ തെരഞ്ഞ് പിടിച്ച് വേട്ടയാടാനുള്ളതല്ലെന്ന് സുപ്രീംകോടതി. ജാമ്യമാണ് നീതി, ജയിലല്ല. ജാമ്യം അനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ മാനവിക മുഖമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഇന്റീരിയര്‍ ഡിസൈനറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച വിധി വിശദീകരിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. പ്രഥമദൃഷ്ട്യാ അര്‍ണബിനെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ഉത്തരവിലുണ്ട്.
ഒരു ദിവസത്തെ സ്വാതന്ത്ര്യ നിഷേധം പോലും കടുത്ത അനീതിയാണ്. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന പൗരന്മാരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളേണ്ടത് ഹൈകോടതികളുടെയും ജില്ലാ കോടതികളുടെയും ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കൂടി കോടതി തടഞ്ഞു.
related stories
-
ലേറ്റസ്റ്റ് ന്യൂസ് ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 13കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി...
-
തൃശൂര്‍ കുതിരാനിലെ ടണല്‍ നിര്‍മാണം: ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച് ഹൈകോടതി
-
പ്രധാന വാര്‍ത്തകള്‍ ലൈഫ്മിഷന് : സിബിഐക്ക് സുപ്രീംകോടതി നോട്ടീസ്