Friday, 02 Oct, 2.00 am Media One TV

ഗള്‍ഫ്
സൗദിയിലെ വിദേശ നിക്ഷേപങ്ങളില്‍ പത്ത് ശതമാനത്തോളം വളര്‍ച്ച

സൗദിയില്‍ വിദേശ നിക്ഷേപങ്ങളില്‍ പത്ത് ശതമാനത്തോളം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ നൂറ്റി എഴുപതെ ദശാംശം ഒന്ന് ബില്യണ്‍ റിയാലിന്റെ വളര്‍ച്ചയാണ് സൗദി കൈവരിച്ചത്. ഒരു വര്‍ഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും രണ്ട് ശതമാനം വര്‍ധന രേഖപ്പെടുത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയിലെ വിദേശനിക്ഷേപങ്ങളില്‍ 9.9 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 457.3 ബില്യണ്‍ ഡോളറായിരുന്നു സൗദിയിലെ വിദേശ നിക്ഷേപം. എന്നാല്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇത് 502.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തെ അപേക്ഷിച്ചും രണ്ടാം പാദത്തില്‍ 5 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ വിദേശ നിക്ഷേപങ്ങളില്‍ 47.5 ശതമാനവും നേരിട്ടുള്ള നിക്ഷേപങ്ങളാണ്. ഒരു വര്‍ഷത്തിനിടയില്‍ നേരിട്ടുള്ള നിക്ഷേപത്തില്‍ രണ്ട് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 896 ബില്യണ്‍ റിയാലാണ്. എന്നാല്‍ പോയ വര്‍ഷം ഇതേ സമയത്ത് ഇത് 878.2 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപങ്ങളില്‍ 19.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top