നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകള്‍ മുതല്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് പലയിടത്തും കമന്റ് ഇടാന്‍ മടിച്ച്‌ അതിനു വേണ്ടി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകള്‍ മാത്രമല്ല തട്ടിപ്പിനും സ്ത്രീപീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേരള പൊലീസ് ഓര്‍മിപ്പിക്കുന്നു.വിദ്യാര്‍ഥികളുടെ ഫേസ്ബുക്ക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കള്‍ നിരീക്ഷിച്ച്‌ അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണം. ഫ്രണ്ട് റിക്വസ്റ്റുകള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കില്‍ കുരുക്കിലാകും. പരിചയമില്ലാത്ത പ്രൊഫൈലുകളില്‍ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകള്‍ക്ക് തമാശയ്ക്ക് പോലും മറുപടി നല്‍കരുത്.">
Wednesday, 28 Jul, 10.05 pm Media One TV

കേരളം
'സ്ത്രീ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, പുരുഷ അക്കൗണ്ടില്‍ കൂടുതലും സ്ത്രീകള്‍'.. വ്യാജന്മാരെ കണ്ടെത്താന്‍ 7 വഴികളുമായി കേരള പൊലീസ്

>

നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകള്‍ മുതല്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് പലയിടത്തും കമന്റ് ഇടാന്‍ മടിച്ച്‌ അതിനു വേണ്ടി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകള്‍ മാത്രമല്ല തട്ടിപ്പിനും സ്ത്രീപീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേരള പൊലീസ് ഓര്‍മിപ്പിക്കുന്നു.

വിദ്യാര്‍ഥികളുടെ ഫേസ്ബുക്ക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കള്‍ നിരീക്ഷിച്ച്‌ അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണം. ഫ്രണ്ട് റിക്വസ്റ്റുകള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കില്‍ കുരുക്കിലാകും. പരിചയമില്ലാത്ത പ്രൊഫൈലുകളില്‍ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകള്‍ക്ക് തമാശയ്ക്ക് പോലും മറുപടി നല്‍കരുത്. ഒരുപക്ഷെ നമ്മെക്കുറിച്ച്‌ കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും കേരള പൊലീസ് ഓര്‍മിപ്പിക്കുന്നു.

വ്യാജ പ്രൊഫൈല്‍ തിരിച്ചറിയാന്‍ ചില വഴികള്‍

1. പ്രൊഫൈല്‍ ചിത്രം ആല്‍ബത്തില്‍ ആകെ ഒരു പ്രൊഫൈല്‍ ഫോട്ടോ മാത്രം ഉള്ളൂവെങ്കില്‍ വ്യാജനായിരിക്കാനുള്ള ചാന്‍സുണ്ട്. പ്രൊഫൈല്‍ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കില്‍ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈല്‍ ഇമേജ് ആല്‍ബത്തില്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ആയിരിക്കും കൂടുതല്‍. .

2. ടൈം ലൈനും സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ വ്യാജനാകാം.

3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ വ്യാജന്മാരും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ്

4. അടുത്തകാലത്തെ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജനായിരിക്കാം.

5. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.

6. ജനന തീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളില്‍ ഗൗരവമല്ലാത്ത രീതിയില്‍ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈല്‍ ആണെങ്കില്‍ ശ്രദ്ധിക്കുക

7. സാധാരണയായി ഭൂരിഭാഗം പെണ്‍കുട്ടികളും ഫോണ്‍ നമ്ബര്‍ ചേര്‍ക്കാറില്ല, പ്രൊഫൈലില്‍ പരസ്യമായി ഇടാറില്ല. പെണ്‍കുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലില്‍ ഫോണ്‍ നമ്ബര്‍ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു വ്യാജന്‍ ആകാനാണ് സാധ്യത.

നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാര്‍. ഒരു തമാശക്ക് തുടങ്ങുന്ന...

Posted by Kerala Police on Wednesday, July 28, 2021
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top