Tuesday, 03 Aug, 7.33 pm Media One TV

പ്രധാന വാര്‍ത്തകള്‍
വാക്സിന്‍ വിതരണം വേ​ഗത്തിലാക്കാന്‍ നടപടികളുമായി സര്‍ക്കാര്‍; നാല്​ കമ്ബനികള്‍ കൂടി ഉല്‍പാദനം തുടങ്ങും

രാജ്യത്ത് വാക്സിന്‍ വിതരണം വേ​ഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്​ ആവര്‍ത്തിച്ച്‌​ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്​ മാണ്ഡവ്യയാണ്​ വാക്​സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന്​ അറിയിച്ചത്​. ഒക്​ടോബര്‍-നവംബര്‍ മാസത്തിനുള്ളില്‍ നാലോളം സ്വകാര്യ കമ്ബനികള്‍ വാക്​സിന്‍ ഉല്‍പാദനം തുടങ്ങുമെന്ന്​ അദ്ദേഹം അറിയിച്ചു.

ഇതുവരെ രാജ്യത്ത് 47 കോടി ഡോസ്​ വാക്​സിന്‍ നല്‍കിയിട്ടുണ്ട്​. അതില്‍ 11 കോടിയോളം പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എത്രയും പെ​ട്ടെന്ന്​ വാക്​സിന്‍ നല്‍കുകയാണ്​ ലക്ഷ്യമെന്നും ബയോളജിക്കല്‍ ഇ, നോവാര്‍ട്ടിസ്​, സിഡുസ്​ കാഡില വാക്​സിനുകള്‍ക്ക്​ വൈകാതെ അനുമതി ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവില്‍ ഭാരത്​ ബയോടെക്​, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്​ എന്നിവയാണ്​ സര്‍ക്കാറിന്​ വാക്​സിന്‍ നല്‍കുന്നത്​. സ്​പുട്​നിക്​ വാക്​സിനും സര്‍ക്കാറിന്​ ഉടന്‍ ലഭ്യമാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്​ നിലവില്‍ അനുമതി ലഭിച്ചിട്ടുള്ള കോവിഷീല്‍ഡിന്‍റെ പ്രതിമാസ ഉല്‍പാദനം 120 മില്യണ്‍ ഡോസുകളായും കോവാക്​സിന്‍്റേത്​ 58 മില്യണ്‍ ഡോസായും വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡിസംബറോടെയായിരിക്കും ഉല്‍പാദനം വലിയ രീതിയില്‍ വര്‍ധിപ്പിക്കുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top