
മനാമ: ബഹ്റൈനില്‍ പുതുതായി 382 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 165 പേര് പ്രവാസികളാണ്. 214 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ക്ക് യാത്രയിലുടെയുമാണ് രോഗം പകര്‍ന്നത്.
നിലവില്‍ 2881 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 418 പേരാണ് കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചത്. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 40967 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. 38 വയസുള്ള സ്വദേശി പുരുഷനാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 163 ആയി.