Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബഹ്‌റൈനില്‍ ഇറാൻ ആക്രമണം; മനാമയിലെ വ്യവസായ കേന്ദ്രത്തില്‍ വൻ തീപിടിത്തം

ബഹ്‌റൈനില്‍ ഇറാൻ ആക്രമണം; മനാമയിലെ വ്യവസായ കേന്ദ്രത്തില്‍ വൻ തീപിടിത്തം

Metro Journal 3 hrs ago

ടെഹ്‌റാൻ: ബഹ്‌റൈനിലെ രണ്ട് യുഎസ് റഡാർ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ റവല്യൂഷണറി ഗാർഡ്സ്. ഇറാൻ ആക്രമണത്തില്‍ മനാമയിലെ വ്യവസായ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായി.

ഷെയ്ഖ് ഈസ, ജുഫൈർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടത്. യുഎസ് സൈനിക താവളങ്ങളിലെ വ്യോമപ്രതിരോധ റഡാറുകള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്‌ തകർത്തതായും ഇറാൻ അവകാശപ്പെട്ടു.

നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. ആക്രമണത്തില്‍ ആളപായമില്ലെന്നും കനത്ത നാശനഷ്‌ടമുണ്ടായെന്നുമാണ് ബഹ്‌റൈന്റെ പ്രതികരണം. നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചു. സാധാരണക്കാർ താമസിക്കുന്ന മേഖലകള്‍ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് ഹീനമായ ആക്രമണമാണെന്നും ബഹ്റൈൻ കുറ്റപ്പെടുത്തി. സുരക്ഷാ സ്ഥിതിഗതികള്‍ സാധാരണനിലയിലായെന്നും ബഹ്റൈൻ അറിയിച്ചു.

ഇറാൻ – യുഎസ് യുദ്ധം പുനഃരാരംഭിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ഭൂഗർഭ മിസൈല്‍ നഗരത്തിന്റെ വീഡിയോ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. ഇരട്ട ലോഞ്ചറുകള്‍ അടക്കമുള്ള വൻ മിസൈല്‍ശേഖരം ദൃശ്യങ്ങളില്‍ കാണാം. തിരിച്ചടിക്ക് സന്നദ്ധമാണെന്ന സൂചനയാണ് ദൃശ്യങ്ങളിലൂടെ ഇറാൻ നല്‍കിയത്. ഇതിനിടെ, ഹോർമുസ് കടലിടുക്കില്‍ സ്ഥാപിച്ച സ്‌ഫോടകവസ്‌തുക്കളില്‍ തട്ടി എണ്ണ ടാങ്കറിനു തീപിടിച്ചു. രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ വ്യോമാക്രമണവും ഉണ്ടായി. ഒമാനിലെ ഖസബ് തീരത്തുനിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ ആക്രമണത്തില്‍ എണ്ണ ടാങ്കറിന്റെ എഞ്ചിൻ റൂമില്‍ തീപടർന്നതായും റിപ്പോർട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online