Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളില്‍ മമതയ്ക്ക് അടിപതറി; ബിജെപി 200 സീറ്റിലേക്ക്

ബംഗാളില്‍ മമതയ്ക്ക് അടിപതറി; ബിജെപി 200 സീറ്റിലേക്ക്

Metro Journal 2 weeks ago

കേരളത്തിനും തമിഴ്നാടിനും ഒപ്പം രാജ്യം കാത്തിരിക്കുന്ന പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നു.

ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്‍ട്ര, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവരും.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇടതുപക്ഷവും തമ്മില്‍ ശക്തമായ ത്രികോണ മത്സരം നടന്ന പശ്ചിമബംഗാളിലെ ജനവിധി രാജ്യം ഉറ്റുനോക്കുകയാണ്. ബംഗാളില്‍ ആകെ 294 നിയമസഭാ സീറ്റുകളാണുള്ളത്. എന്നാല്‍ 293 സീറ്റുകളില്‍ മാത്രമാണ് വോട്ടെടുപ്പ് നടന്നത് . ഏപ്രില്‍ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നു.

ബംഗാളില്‍ ഈ തിരഞ്ഞെടുപ്പില്‍ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ഘട്ടങ്ങളിലും വോട്ടർമാരുടെ എണ്ണം 90 ശതമാനം കവിഞ്ഞു. ഇത് ബംഗാളിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിർണായകമാണെന്ന് കണക്കാക്കപ്പെടുന്നു.

അസമില്‍ ഹിമന്ത ബിസ്വ ശർമയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്നാണ്‌ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍. 126 മണ്ഡലമാണുള്ളത്. സംസ്ഥാനത്ത് 85 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

30 സീറ്റുള്ള കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ എൻഡിഎയുടെ ഭാഗമായ ഓള്‍ ഇന്ത്യ എൻആർ കോണ്‍ഗ്രസ്‌ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ്‌ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online