Dailyhunt
ബംഗാളില്‍ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടില്‍ ഭരണം പിടിക്കും: കേരളത്തിലും മികച്ച മുന്നേറ്റം; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

ബംഗാളില്‍ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടില്‍ ഭരണം പിടിക്കും: കേരളത്തിലും മികച്ച മുന്നേറ്റം; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

Metro Journal 1 week ago

കേരളമുള്‍പ്പെടെ നിയസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്തായാലും വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ രാജ്യമാസകലം മോദിമയം ആയിരിക്കുമെന്നാണ് സുരേന്ദ്രന്റെ പ്രവചനം.

'എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്തായാലും വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ അസം പോണ്ടിച്ചേരി ഭരണം എൻ. ഡി. എ നിലനിർത്തും എന്നത് ഉറപ്പ്. അതും കൂടുതല്‍ തിളക്കമാർന്ന നേട്ടത്തോടെ. ബംഗാളില്‍ തൃണമൂലിനെ തൃണമാക്കി എൻ. ഡി. എ ഭരണം നിലവില്‍ വരും. തമിഴുനാട്ടില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ഭരണം എൻ. ഡി. എയ്ക്കു ലഭിക്കും. കേരളത്തില്‍ എൻ. ഡി. എ മികച്ച മുന്നേറ്റം ഉറപ്പ്. രാജ്യമാസകലം മോദിമയം'- കെ സുരേന്ദ്രൻ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് ട്രെന്‍ഡുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എന്‍ഡിടിവി- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രചവനം.

യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. യുഡിഎഫ് 70 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് മാട്രിസ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും ങമൃേശ്വല പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സ് സര്‍വ്വേയും കേരളത്തില്‍ യുഡിഎഫിന് അനുകൂല സീറ്റ് നിലയാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് യുഡിഎഫിന് 75 മുതല്‍ 85 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും ബിജെപിക്ക് മൂന്ന് സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online