Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോക്സ് ഓഫീസില്‍ റെക്കോഡുകള്‍‌; ഇനി ഒടിടിയിലേക്ക്: വാഴ 2 സ്ട്രീമിങ് പ്രഖ്യാപിച്ചു

ബോക്സ് ഓഫീസില്‍ റെക്കോഡുകള്‍‌; ഇനി ഒടിടിയിലേക്ക്: വാഴ 2 സ്ട്രീമിങ് പ്രഖ്യാപിച്ചു

Metro Journal 0 months ago

വാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത് ബോക്സ് ഓഫിസില്‍ പുതിയ റെക്കോഡുകളിട്ട് വാഴ 2 മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഹിറ്റായി മാറിയ ചിത്രം ആഗോള തലത്തില്‍ 200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മേയ് 8 മുതല്‍ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. തിയെറ്ററില്‍ വൻ വിജയമായി മാറിയ ചിത്രം ഒടിടിയിലും വലിയ തരംഗമായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അല്‍ഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്ന ഹ്യൂമറും ഇമോഷനും ചേർന്ന സിനിമയാണ് വാഴ 2.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online