Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികള്‍ ആശുപത്രിയില്‍

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികള്‍ ആശുപത്രിയില്‍

Metro Journal 35 mins ago

ബാലഘാട്ട്: മധ്യപ്രദേശിലെ ബാലഘാട്ട് ജില്ലയില്‍ 118 കുട്ടികള്‍ക്കും 12 മുതിർന്നവർക്കും ഭക്ഷ്യവിഷബാധ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ജില്ലയിലെ ഹിരി ഗ്രാമത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാൻ എത്തിയവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. നൂഡില്‍സ് വിഭാഗത്തില്‍പ്പെട്ട ഭക്ഷണമായ ചൗമീൻ കഴിച്ചതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കിർനാപുർ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ 45 പേരെ വിദഗ്ധ ചികിത്സയ്ക്കായി ബാലഘാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ ആശുപത്രിയിലാണ് മുതിർന്നവരെയും പ്രവേശിപ്പിച്ചത്. ബാലഘാട്ട് ജില്ലാ കലക്റ്റർ ആദിത്യ സിങ് ആശുപത്രി സന്ദർശിച്ച്‌ ആരോഗ്യനില വിലയിരുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online