കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി രൂക്ഷമായി പൊട്ടിത്തെറിച്ചു. രേവന്ത് റെഡ്ഡിക്ക് വിശദമായ മറുപടി പറയുന്നുണ്ടെന്നും തത്കാലം ഇത്രമാത്രമേ പറയുന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അദ്ദേഹം പരസ്യമായി ഉന്നയിച്ചതിന് പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോള്‍ ഇത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

