Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധര്‍മസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചു

ധര്‍മസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചു

Metro Journal 1 hr ago

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ് പുനരന്വേഷിക്കുന്നതിനായി കർണാടക സർക്കാർ അഞ്ചംഗ പ്രത‍്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നല്‍കിയിരിക്കുന്നത്.

ഇൻസ്പെക്റ്റർ ജനറല്‍ എൻ. ശശി കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്‌. സുധീർ കുമാർ റെഡ്ഡി, എസ്പി നിശ ജെയിംസ്, അടക്കമുള്ളവരാണുള്ളത്. അന്വേഷണം പൂർത്തിയാകുന്ന പക്ഷം ഡിജിയും(ഡയറക്റ്റർ ജനറല്‍) ഐജിപിയും( ഇൻസ്പെക്റ്റർ ജനറല്‍ ഓഫ് പൊലീസും) സംസ്ഥാന സർ‌ക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

കൊല്ലപ്പെട്ട സൗജന‍്യയുടെ അമ്മ കുസുമാവതി ഗൗഡ സമർപ്പിച്ച ഹർജിയില്‍ സെപ്റ്റംബർ 21ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടക്കുന്നത്. ആദ‍്യം കർണാടക ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റും പിന്നീട് സിബിഐയുമാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ കുറ്റകൃത‍്യത്തിന് പിന്നിലുള്ളത് ആരെന്ന് കണ്ടെത്താൻ കഴിയാതെ വന്ന സാഹചര‍്യത്തിലാണ് അവർ പുനരന്വേഷണം ആവശ‍്യപ്പെട്ടത്.

ഉജിരെയിലെ എസ്ഡിഎം കോളെജ് വിദ‍്യാർഥിനിയായ സൗജന‍്യയെ 2012 ഒക്റ്റോബർ 9ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. പിറ്റേദിവസം ധർമസ്ഥലയിലെ നേത്രാവതി പുഴയ്ക്ക് സമീപമുള്ള വനമേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിന് മുൻപ് യുവതി ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട്. കേസിലെ ഏക പ്രതിയായ സന്തോഷ് റാവു ഏകദേശം ആറ് വർഷത്തോളം തടവില്‍ കഴിഞ്ഞ ശേഷം 2023 ജൂണില്‍ കുറ്റവിമുക്തനാക്കപ്പെട്ടു. 2024ല്‍ കുസുമാവതി ഗൗഡ കേസില്‍ പുതിയ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് കർണാടക ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചെങ്കിലും തള്ളിയ സാഹചര‍്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online