ദിമാപ്പൂർ: നാഗാലാൻഡിലെ ദിമാപ്പൂരില്‍ കനത്ത വെള്ളപ്പൊക്കത്തിനും പ്രകൃതിദുരിതത്തിനും ഇടയില്‍ വൻ തീപിടിത്തം. ജി.എസ് റോഡില്‍ (GS Road) പ്രവർത്തിക്കുന്ന പ്രമുഖ വ്യാപാര സ്ഥാപനമായ 'വിഷ്ണു ഹാർഡ്‌വെയർ' (Vishnu Hardware) ആണ് തീപിടിത്തത്തില്‍ പൂർണ്ണമായും കത്തിനശിച്ചത്.
തീപിടിത്തം ഉണ്ടായ സമയത്ത് സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കരുതപ്പെടുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസും അഗ്നിശമനസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തില്‍ പ്രളയസാഹചര്യം രൂക്ഷമായി തുടരുന്നതിനിടയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വൻ തീപിടിത്തമുണ്ടായത്.

