Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹൊറര്‍ കോമഡിയുമായി 'മോഹന വള്ളി'; ചിത്രീകരണം പൂര്‍ത്തിയായി

ഹൊറര്‍ കോമഡിയുമായി 'മോഹന വള്ളി'; ചിത്രീകരണം പൂര്‍ത്തിയായി

Metro Journal 1 day ago

ജെ. സ്റ്റുഡിയോസ്, എ 2 എ സ്‌റ്റുഡിയോസിസ് എന്നിവയുടെ ബാനറില്‍ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനില്‍ പുന്തലത്താഴം എന്നിവർ നിർമിച്ച്‌ ഉമേഷ് എസ്.

നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി. ഒറ്റപ്പാലം, പൊള്ളാച്ചി , പഴനി, കൊച്ചി ഇന്‍റർനാഷണല്‍ എയർപോർട്ട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ഹൊറർ ഹ്യൂമർ, ഫാന്‍റസി ജോണറില്‍ ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അസീസ് നെടുമങ്ങാടാണ്. തികഞ്ഞ നാട്ടുമ്പറത്തിന്‍റെ പശ്ചാത്തലത്തില്‍, പ്രേമ ദാസനെന്ന യുവാവിന്‍റെയും, പ്രേമദാസന്‍റെ അമ്മയുടെയും ജീവിതത്തെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ചിത്രം പോകുന്നത്. മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി, വള്ളിക്കെട്ടാകുന്ന തോടെ യുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തികച്ചും രസകരമായി അവതരിപ്പിക്കുന്നത്.

ഒരു ഗ്രാമീണ ജീവിതത്തിന്‍റെ ആചാരാനുഷ്ടാനങ്ങളുടേയും, ജീവിതത്തിന്‍റെയും പച്ചയായ ചലച്ചിത്രാവിഷ്‌കരണം കൂടിയാണ് ഉമേഷ് എസ്. നായർ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത് . ചിരിയും ചിന്തയുമെല്ലാം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുമെന്നതില്‍ സംശയമില്ല. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവല്‍, സെന്തില്‍ കൃഷ്‌ണ , ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന-രാഹുല്‍ കല്യാണ്‍. സംഗീതം- അല്‍ഫോൻസ് ജോസഫ്. ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ. എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ. കലാ സംവിധാനം - മകേഷ് മോഹൻ. മേക്കപ്പ് - സിജേഷ് കൊങ്ങോട്ടി. കോസ്റ്റ്യൂം ഡിസൈൻ - അരവിന്ദ് . കെ ആർ. സൗണ്ട് മിക്സിംഗ് - എം ആർ. രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കല്‍ . ഡിസൈൻ - യെല്ലോടൂത്ത് . മാർക്കറ്റിംഗ് - ഒപ്റ. സ്റ്റില്‍സ്- വിഷ്‌ണു . ആർ. ഗോവിന്ദ്. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ അനില്‍ അൻസാദ്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ -ശശി പൊതുവാള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online